Thursday, March 28, 2024
HomeKeralaശബരിമലയില്‍ സമരം ശക്തമാക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ എത്തിക്കും-ശോഭാ സുരേന്ദ്രന്‍

ശബരിമലയില്‍ സമരം ശക്തമാക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ എത്തിക്കും-ശോഭാ സുരേന്ദ്രന്‍

ശബരിമലയില്‍ ബിജെപി സമരം ശക്തമാക്കാന്‍ പോകുകയാണെന്ന് പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്‍. ബിജെപി സമരം ഇനി കാത്തിരുന്ന് കണ്ടോളൂവെന്നും ശോഭ പറഞ്ഞു. സമരത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ എത്തിക്കാനാണ് തീരുമാനം.

ശബരിമല വിഷയത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക അജണ്ടയുണ്ടായിരുന്നു. ഒരു ഭാഗം മാത്രമാണ് ചില മാധ്യമങ്ങള്‍ കാണിച്ചത്. എല്ലാ മാധ്യമങ്ങളിലേയും അവതാരകരുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കണമെന്നും ശോഭ പറഞ്ഞു. പോലീസിലെ സിപിഎം ഗുണ്ടകളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. നിലയ്ക്കലിലും സന്നിധാനത്തും പിണറായി ഇത്തരം പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.

കേന്ദ്രമന്ത്രിയെ പോലീസ് ഓഫീസര്‍ അധിക്ഷേപിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയോട് അപമര്യാദയായി പോലീസ് പെരുമാറിയതില്‍ മുഖ്യമന്ത്രി മറുപടി പറയണം. പ്രതിഷേധം ശക്തമാക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒരു നീതിയും ബിജെപി നേതാക്കള്‍ക്ക് മറ്റൊരു നീതിയുമാണ് പിണറായി നടപ്പാക്കുന്നത്.

കോണ്‍ഗ്രസിന്റെ സമരം ആത്മാര്‍ഥമല്ല. നിരോധനാജ്ഞ ലംഘിച്ച്‌ സമരം നടത്താന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്നും ശോഭ പറഞ്ഞു. ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ കൊടുത്തിരിക്കുന്നത് വിശ്വാസികളെ ചതിക്കുന്ന ഹര്‍ജിയാണെന്നും അവര്‍ കുറ്റപ്പെടുത്തി. നേരത്തെ അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു. റാന്നി താലൂക്കില്‍ പ്രവേശിക്കുന്നതിന് രണ്ടുമാസത്തേക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments