ശബരിമല; ശക്തമായ സുരക്ഷയില്‍ സന്നിധാനവും പരിസരവും

sabarimala

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായ തീര്‍ഥാടനകാലമൊരുക്കി പോലീസ് വിഭാഗം. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളില്‍ സി.സി.ടി.വി നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തമാക്കി. അത്യാധുനിക സംവിധാനങ്ങളോടുള്ള 360 ഡിഗ്രി ആംഗിളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഹണിവെല്ലിന്റെ 136 ക്യാമറകളാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. പമ്പ, സന്നിധാനം, എന്നിവിടങ്ങളിലുള്ള പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ഇതിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. കുറ്റവാളികള്‍, പോലീസിന്റെ നിരീക്ഷണപട്ടികയിലുള്ളവര്‍, ഇങ്ങനെയുള്ള മുഴുവന്‍ ആളുകളുടേയും ലിസ്റ്റ് ഇതില്‍ ഫീഡ് ചെയ്തിട്ടുള്ളതിനാല്‍ ഇത്തരം ആളുകള്‍ ഈ പ്രദേശങ്ങളിലെത്തിയാല്‍ ഉടന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമെത്തും. മാത്രമല്ല കൃത്യമായി മുഴുവന്‍ സ്ഥലങ്ങളും നിരീക്ഷിക്കാനും മോഷണം, കുട്ടികളെ കാണാതാകല്‍ എന്നിങ്ങനെയുള്ളവ തടയുന്നതിനും, വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയും.
പമ്പ, സന്നിധാനം പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമേ ജില്ലാ കളക്ടര്‍, ജില്ലാ പോലിസ് മേധാവി, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഈ ദൃശ്യങ്ങള്‍ ലൈവായി കാണാനാകുക. ഇവിടെ നിന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും.
18 ടി.ബി സെര്‍വറില്‍ സ്റ്റോര്‍ ചെയ്യപ്പെടുന്ന ദൃശ്യങ്ങള്‍ വര്‍ഷങ്ങളോളം സംരക്ഷിക്കുകയും ചെയ്യും. മൂന്ന് വര്‍ഷമായി ഈ സംവിധാനം നിലവില്‍ വന്നിരുന്നെങ്കിലും ഈ വര്‍ഷം വിപുലീകരിക്കുകയായിരുന്നു.
സംസ്ഥാന പോലീസ് വിഭാഗം, കെല്‍ട്രോണ്‍, കെസ്വാന്‍, ബി.എസ്.എന്‍.എല്‍, അമേരിക്കന്‍ കമ്പനിയായ ഹണിവെല്‍ ടീം എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കടകളില്‍ നിന്നും 35,000 രൂപ പിഴ ഈടാക്കി. ജില്ലാ കളക്ടര്‍ നിജപ്പെടുത്തിയ അളവില്‍കുറച്ച് ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയതിനും പാക്കറ്റുകളില്‍ നിയമാനുസൃതമായി ഉണ്ടായിരിക്കേണ്ട വിവരങ്ങള്‍ പൂര്‍ണ്ണമായും രേഖപ്പെടുത്താതിരുന്നതിനുമാണ് പിഴ ഈടാക്കിയതെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.
കടകള്‍ക്ക് ലൈസന്‍സ്, തൊഴില്‍ കാര്‍ഡ്, സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയവ ഹാജരാക്കാതിരുന്ന എട്ടു ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലാത്തതിന് 3000 രൂപയും പിഴ ഈടാക്കി. നിരോധിക പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയതിന് അഞ്ച് സ്ഥാപനങ്ങളില്‍ നിന്ന് 3000 രൂപ പിഴ ഈടാക്കി. പരിശോധിപ്പിച്ച്