Tuesday, February 18, 2025
spot_img
HomeNationalമോദി കടുത്ത മുസ്‌ലിം വിരുദ്ധനാണെന്നും ഇന്ത്യ ഏറ്റവും വലിയ ശത്രുവാണെന്നും മാലിദ്വീപിലെ പ്രമുഖ ദിനപത്രം

മോദി കടുത്ത മുസ്‌ലിം വിരുദ്ധനാണെന്നും ഇന്ത്യ ഏറ്റവും വലിയ ശത്രുവാണെന്നും മാലിദ്വീപിലെ പ്രമുഖ ദിനപത്രം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത മുസ്‌ലിം വിരുദ്ധനാണെന്നും ഇന്ത്യ ഏറ്റവും വലിയ ശത്രുവാണെന്നും തുറന്നടിച്ച് മാലിദ്വീപിലെ പ്രമുഖ ദിനപത്രം.മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്റെ ഉടമസ്ഥതയിലുള്ള പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ഇന്ത്യക്കും മോദിക്കുമെതിരെ ആഞ്ഞടിച്ചത്. പ്രാദേശിക ഭാഷയായ ദിവേഹിയിലാണ് മുഖപ്രസംഗം.ചൈനയെ പുതിയ സുഹൃത്തായി കാണുന്നുവെന്നുമുള്ള എഡിറ്റോറിയലിനെതിരെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷമായ മാലിദ്വീപ് ഡമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) രംഗത്തുവന്നു.പ്രസിഡന്റിന്റെ നിലപാടാണ് മുഖപ്രസംഗത്തിലൂടെ പുറത്തുവന്നതെന്നും പ്രസിഡന്റിന്റെ ഓഫീസ് അനുമതി നല്‍കാതെ പത്രത്തിന്റെ എഡിറ്റോറിയല്‍ പ്രസിദ്ധീകരിക്കില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.യമീന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്നും കശ്മീരില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഇന്ത്യ പാലിക്കുന്നില്ലെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.വിദേശ പര്യടനങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അയല്‍രാജ്യമായിട്ടും മാലിദ്വീപ് ഇതുവരെയും സന്ദര്‍ശിക്കാത്തത് ശരിയായില്ലെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ശക്തമായ നീക്കമുണ്ടാവേണ്ടതുണ്ടെന്ന് മാലിദ്വീപ് മുന്‍ വിദേശമന്ത്രി അഹമ്മദ് നസീം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments