Tuesday, November 12, 2024
HomeKeralaമമ്മൂട്ടിയെ പിന്തുണച്ച് ചലച്ചിത്രതാരം ജോയ് മാത്യു

മമ്മൂട്ടിയെ പിന്തുണച്ച് ചലച്ചിത്രതാരം ജോയ് മാത്യു

മമ്മൂട്ടിയെ പിന്തുണച്ച് ചലച്ചിത്രതാരം ജോയ് മാത്യു. സ്ത്രീകളെ ഇത്രയേറെ ബഹുമാനിക്കുന്ന മറ്റൊരു താരത്തെ കണ്ടിട്ടില്ലെന്നാണ് ജോയ് മാത്യുവിന്‍റെ വാക്കുകൾ. തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദേഹം താരത്തിന് പിന്തുണയർപ്പിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റ്
മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ’ മമ്മുക്ക മമ്മുക്ക’ എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു ? അല്ലെങ്കില്‍ എന്ത് കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും ‘മിസ്റ്റര്‍ മമ്മുട്ടി ‘എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്-
അതല്ലെ അതിന്‍റെയൊരു അന്തസ്സ്-
വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍
കണ്ടിട്ടില്ല-
അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍
ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടൻ ഗോപി ആശാനെ നാം എന്തു ചെയ്യണം?

RELATED ARTICLES
- Advertisment -

Most Popular

Recent Comments