കൊടും തണുപ്പ് നേരിടാന്‍ ക്ഷേത്രവിഗ്രഹങ്ങള്‍ക്ക് ഹീറ്റര്‍

fire

മഞ്ഞു കാലത്തെ കൊടും തണുപ്പ് നേരിടാന്‍ ക്ഷേത്രവിഗ്രഹങ്ങള്‍ക്ക് ഹീറ്റര്‍. ഉത്തര്‍പ്രദേശിലെ ജാനകി ഘട്ട് ബഡാസ്ഥാന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠകളെ കൊടും തണുപ്പില്‍നിന്ന് രക്ഷിക്കാനാണ് ക്ഷേത്രം ഭാരവാഹികള്‍ ഹീറ്ററുകള്‍ സ്ഥാപിച്ചത്.
അയോധ്യയിലെ രാം ലല്ല പ്രതിഷ്ഠയ്ക്ക് രോമക്കുപ്പായവും പുതപ്പും ഹീറ്ററും, ജലാഭിഷേകത്തിനായി ചൂടുവെള്ളവും ഏര്‍പ്പെടുത്തണമെന്ന് വിഎച്ച്പി നേതാവ് ശരത് ശര്‍മ്മ ആവശ്യമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് വിഗ്രഹങ്ങള്‍ക്ക് തണുപ്പകറ്റാനുള്ള സംവിധാനങ്ങള്‍ ജാനകി ഘട്ട് ക്ഷേത്രം അധികൃതര്‍ ഏര്‍പ്പാടാക്കിയത്.രാമനെ പരിപാലിക്കുക എന്നത് അദ്ദേഹത്തെ ആരാധിക്കുന്ന വിശ്വാസികളുടെ ഉത്തരവാദിത്വമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്ക് പുതപ്പും ഹീറ്ററും ഏര്‍പ്പെടുത്തണമെന്ന് ശരത് ശര്‍മ്മ ആവശ്യപ്പെട്ടത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങള്‍ വലിയ പരിഹാസത്തോടെയാണ് ഈ ആവശ്യങ്ങളെ നോക്കി കണ്ടത്. ഏതായാലും ശരത് ശര്‍മ്മ ചൂണ്ടിക്കാട്ടിയത് പ്രകാരം ജാനകി ഘട്ട് ക്ഷേത്രസമിതി പുതപ്പും ഹീറ്ററുമൊക്കെ ഏര്‍പ്പാടാക്കുകയായിരുന്നു.
മാത്രമല്ല പ്രതിഷ്ഠയെ ജലാഭിഷേകം ചെയ്യുന്നതിന് ചൂടുവെള്ളം ഏര്‍പ്പാടാക്കിയതായും അധികൃതര്‍ പറയുന്നു.