Friday, March 29, 2024
HomeKeralaസര്‍ക്കാരുകള്‍ നീതി നടപ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍

സര്‍ക്കാരുകള്‍ നീതി നടപ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍

മാറി മാറി വന്ന സര്‍ക്കാരുകള്‍ നീതി നടപ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്.സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും ക്ഷമ ബലഹീനതയായി കാണരുതെന്നും തിരുവല്ല നിരണം പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ബാവ വിമര്‍ശിച്ചു. നേരത്തെ, കോതമംഗംലം പള്ളിത്തര്‍ക്ക വിഷയത്തില്‍ തോമസ് പോള്‍ റമ്പാനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചത്. റമ്പാനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് തോമസ് പോള്‍ റമ്പാന്‍ പ്രതികരിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്സ് റമ്പാനെ 26 മണിക്കൂറിന് ശേഷമാണ് പള്ളിയില്‍ നിന്ന് മാറ്റിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments