നാടക-സിനിമാ നടന് കെ.എല്‍.ആന്റണിയുടെ മരണത്തെക്കുറിച്ചു മകന് ലാസര്‍ ഷൈന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെ.എല്‍.ആന്റണി താൻ മരിക്കാൻ പോവുകയാണെന്ന് മനസ്സിലാക്കി ഫോണിൽ വിളിച്ചു പറഞ്ഞ വാക്കുകൾ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും കൂടിയായ ലാസര്‍ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട് .
ലാസര്‍ ഷൈനിന്റെ ഫേസ്ബുക്ക് കുറിപ്പ്…
ഉച്ചയോടെ ചാച്ചന് വിളിച്ചു; “ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ടെ’ന്നു പറഞ്ഞു. എത്താവുന്ന വേഗതയില്‍ എല്ലാവരും ഓടി; ചാച്ചന് പിടി തന്നില്ല. അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരോടും നന്ദി. നമുക്ക് സംസ്ക്കാരം ഞായറാഴ്ച നടത്താം. സമയം തീരുമാനിച്ച് അറിയിക്കാം. അമ്പിളി ചേച്ചി ഒപ്പറേഷന് തിയറ്ററിലാണ്. കാണാന്‍ പോയതായിരുന്നു ചാച്ചന്. അവിടെ വച്ചായിരുന്നു അറ്റാക്ക്. ലേക്ഷോറില്‍ 4.25-ന് നിര്യാണം സ്ഥിരീകരിച്ചു.
വീട്ടില്‍ ചെന്ന് ആ താക്കോലെടുക്കട്ടെ…
ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കെ.എല്‍.ആന്റണിയുടെ അന്ത്യം. മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ ചാച്ചന് കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നത്. മാനുഷ പുത്രന്, ചങ്ങല, അഗ്നി, കുരുതി, ഇരുട്ടറ, തുടങ്ങിയ പ്രശസ്തങ്ങളായ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മഹേഷിന്റെ പ്രതികാരത്തിനു പുറമേ, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. നാടകനടിയായ ലീനയാണ് ഭാര്യ. അമ്പിളി, നാന്‍സി എന്നിവരാണു മറ്റു മക്കള്‍.