കാഷ്മീരിൽ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് സാം ഏബ്രഹാമിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. തിങ്കളാഴ്ച ജ·നാടായ മാവേലിക്കരയിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പാങ്ങോട് മിലിട്ടറി കമൻഡാന്റിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. തുടർന്ന് വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് പാങ്ങോട് റെജിമെന്റിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി. സുധാകരൻ മൃതദേഹത്തിൽ പുഷ്ചക്രം അർപ്പിച്ചു. പാങ്ങോട് മിലിറ്ററി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ സ്വദേശമായ മാവേലിക്കരയിലേക്ക് കൊണ്ടുപോകും. തുടർന്ന് മാവേലിക്കര പുന്നമൂട് സെന്റ് ഗ്രിഗോറിയസ് പള്ളിയിൽ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
വീരമൃത്യു വരിച്ച ലാൻസ് നായിക് സാം ഏബ്രഹാമിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു
RELATED ARTICLES