ഫെബ്രുവരി നാലിന് ഭൂമിക്ക് സമീപം കടന്ന് പോകുന്നത് ഒരു കിലോമീറ്ററിലധികം വലിപ്പമുള്ള ഉൽക്ക; മണിക്കൂറിൽ ഒരുലക്ഷത്തിലധികം കിലോമീറ്റർ സ്പീഡുള്ള ആ പോക്കിൽ ഭൂമിക്കൊന്നും പറ്റില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് നാസ. ഇങ്ങനെ ഒരു ന്യൂസ് രണ്ട് ദിവസമായി പലരും കണ്ടിരിക്കും. എന്താണ് അതിലെ സത്യം ? 2002 -ൽ നമ്മൾ കണ്ടെത്തിയ ‘ 2002 AJ129 ‘ എന്ന ഭീമൻ ഉൽക്ക ഭൂമിക്കടുത്തുകൂടെ കടന്നുപോകും. എന്നാൽ ഭൂമിക്കു ഭീഷണി ഇല്ലാത്ത ദൂരത്തിലാണ്.
ഭൂമിക്കും, ചന്ദ്രനും ഇടയ്ക്കുള്ള ദൂരത്തിന്റെ 10 മടങ്ങു ദൂരത്തിലൂടെയാണ് ഇത്തവണ ഈ ഉൽക്ക പോകുക. ഏതാണ് 42 ലക്ഷം കിലോമീറ്റർ ദൂരെക്കൂടെ.
ഈ ഉൽക്കയ്‌ക്ക് ഏതാണ്ട് ഒരു കിലോമീറ്ററോളം വലിപ്പം ഉണ്ട്. ഒരു വലിയ മലയുടെ വലിപ്പം ! ഈ ഉൽക്ക പോകുന്നത് സെക്കന്റിൽ 30 കിലോമീറ്റർ സ്പീഡിലും !. അത് വന്നു ഭൂമിയിൽ ഇടിച്ചാൽ ആ ഇടിയുടെ ആഘാതത്തിൽ പൊടിപടലങ്ങൾ ആകാശത്തേക്ക് ഉയരുകയും, ആ പൊടിപടലങ്ങൾ വർഷങ്ങളോളം അന്തഃരീക്ഷത്തിൽ തങ്ങി നിൽക്കുകയും തന്മൂലം ഒരു ഹിമയുഗം ഉണ്ടായി ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഇല്ലാതാവുകയും ചെയ്യും ! എന്നാൽ 10 വർഷത്തിലേറെയായി ഈ ഉൽക്കയുടെ സഞ്ചാരപഥം പഠിച്ചതിന്റെ കണക്കുകൂട്ടലിൽ ഭൂമിയുമായി ഒരു കൂട്ടി ഇടി ഉണ്ടാവാനുള്ള സാധ്യത NASA തള്ളിക്കളയുകയാണ്. ഈ ഉൽക്ക ആവശ്യമായ ദൂരത്തിലൂടെയാണ് ഇത്തവണ പോവുക. എന്തിനു.. നമ്മൾ നോക്കിയാൽ കാണാവുന്നതിലും പതിന്മടങ്ങു ദൂരെ !. ഒരു ചെറിയ ദൂരദർശിനിയിലൂടെ നോക്കിയാൽ പോലും അതിനെ കാണില്ല . എന്നാലും ജ്യോതിശാസ്ത്ര പ്രകാരം ഭൂമിക്ക് തൊട്ടടുത്തുകൂടെ എന്ന് പറയുന്നു എന്ന് മാത്രം. ഇത്തവണ ഈ ഉൽക്ക ഭൂമിക്ക് ഭീഷണി ആവില്ല.
ഫെബ്രുവരി നാലിന് ഭൂമിക്ക് സമീപം കടന്ന് പോകുന്ന ഉൽക്കയുടെ പിന്നിലെ സത്യം
RELATED ARTICLES