സൈനിക ട്രക്ക് മറിഞ്ഞ് ഇടുക്കി സ്വദേശിക്ക് ദാരുണ അന്ത്യം

unburried dead

ആസാമില്‍ വച്ച് സൈനിക ട്രക്ക് മറിഞ്ഞ് ഇടുക്കി സ്വദേശിയായ ജവാന്‍ മരിച്ചു. ചേമ്ബളം നന്തികാട്ട്(ചേനപ്പുര) ജോസഫിന്റെ(റജി) മകന്‍ റോബിനാണ്(22) മരിച്ചത്. കരസേനയിലെ അസ്സം റെജിമെന്റിലെ ട്രക്ക് ഡ്രൈവറായിരുന്നു അദ്ദേഹം. റോബിന്‍ ഓടിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. സെഗ്മെന്റില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ച വിവരം കരസേന വീട്ടുകാരെ അറിയിച്ചത്. രണ്ട് വര്‍ഷം മുമ്ബാണ് റോബിന്‍ െ്രെഡവറായി കരസേനയില്‍ പ്രവേശിച്ചത്. രണ്ട് വര്‍ഷം മുമ്ബാണ് റോബിന്‍ ഡ്രൈവറായി കരസേനയില്‍ പ്രവേശിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കരസേന സ്വീകരിച്ചു. മാതാവ് സെലിന്‍. ബി.കോം വിദ്യാര്‍ത്ഥിനി റോസ്മി ഏക സഹോദരിയാണ്.