കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ഒരു കന്യാസ്ത്രീക്കു കൂടി സ്ഥലംമാറ്റം. സിസ്റ്റര്‍ നീനു റോസിനെയാണ് പഞ്ചാബിലേക്കു സ്ഥലം മാറ്റിയിരിക്കുന്നത്. ജലന്ധറിലെ സഭാ ആസ്ഥാനത്ത് ജനുവരി 26ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിസ്റ്റര്‍ നീനു റോസിന് മദര്‍ സുപ്പീരിയര്‍ കത്തുനല്‍കി. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം അച്ചടക്കലംഘനമാണെന്നാണ് മദര്‍ സുപ്പീരിയറിന്റെ കത്തില്‍ പറയുന്നത്. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍മാരെ ഇന്ത്യയുടെ പലഭാഗത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞയാഴ്ച പുറത്തെത്തിയിരുന്നു.ജീവനുതന്നെ ഭീഷണിയുള്ള ഈ സാഹചര്യത്തില്‍ ജലന്ധറില്‍ പോയാല്‍ തിരിച്ചുവരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സിസ്റ്റര്‍ നീനാ റോസ് പ്രതികരിച്ചു.
ഫ്രാങ്കോയ്ക്കെതിരെ സമരം ചെയ്ത ഒരു കന്യാസ്ത്രീക്കു കൂടി സ്ഥലംമാറ്റം
RELATED ARTICLES