മനുഷ്യക്കടത്തിന്റെ അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയിലേക്കും നീളുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും ശ്രീലങ്കന്‍ ബന്ധം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതായിട്ടാണ് സൂചന. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും കേസില്‍ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. മുനന്പം മനുഷ്യക്കടത്തിന്റെ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്ന എറണാകുളം റൂറല്‍ എസ്പി ഓഫീസില്‍ നേരിട്ടെത്തിയാണ് കേന്ദ്ര ഏജന്‍സികള്‍ കേസ് വിലയിരുത്തിയത്. ഇതിനിടയില്‍ മുനന്പം ഫിഷിംഗ് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ദയാമാതയെന്ന ബോട്ട് ഇന്‍ഡോനേഷ്യയുടെ അതിര്‍ത്തിയില്‍ എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അതേസമയം, മനുഷ്യക്കടത്തിലെ മുഖ്യ ഇടനിലക്കാരനെന്ന് സംശയിക്കുന്ന തമിഴ് വംശജന് രവി സന്ദിപ് രാജ (31) യെ ഇന്നു പുലര്‍ച്ചെ നെടുന്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. ന്യൂഡല്‍ഹി അംബേദ്കര്‍ കോളനിയില്‍ നിന്നും രവിയെ ഇന്നലെയാണ് കേരള പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളാണ് പ്രധാന ഏജന്റെന്നാണ് പോലീസിന്റെ നിഗമനം. ഡല്‍ഹിയിലെ ഒരു കോളനിയില്‍ നിന്നു മാത്രമായി മുന്നൂറോളം പേര് ഓസ്ട്രേലിയയിലേക്ക് കടന്നതായി പ്രദേശവാസികള്‍ അന്വേഷണ സംഘത്തിന് വിവരം നല്കി. നേരത്തേ ഈ കോളനിയില്‍ നിന്നും പിടികൂടിയ പ്രഭു ദണ്ഡപാണിയെ ഉന്നത പോലീസ് സംഘം കസ്റ്റഡിയില്‍ ചോദ്യംചെയ്തു വരികയാണ്. അംബേദ്കര്‍ കോളനിയിലെ പല വീടുകള്‍ അടഞ്ഞുകിടക്കുന്നതും പ്രദേശവാസികളുടെ നിസഹകരണവും അന്വേഷണത്തിനു തടസമാകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. കേസിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശി ശ്രീകാന്തന് ഒളിവിലാണ്. ഇയാളുടെ തിരുവനന്തപുരത്തെ വീട് പരിശോധിച്ചപ്പോള്‍ ലഭിച്ച ചില തെളിവുകളാണ് എല്‍ടിടിഇ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഇയാളുടെ സഹായിയായ ബോട്ടുടമ അനില്‍കുമാറിനെയും ചോദ്യം ചെയ്തു വരികയാണ്. മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ദയമാതാ ബോട്ട് ശ്രീകാന്തും അനില്‍കുമാറും ചേര്‍ന്ന് വാങ്ങി രൂപമാറ്റം വരുത്തിയാണ് മനുഷ്യക്കടത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പ്രഭുവും രവിയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയ ലക്ഷ്യമാക്കിയുള്ള ബോട്ടിന്റെ യാത്ര കനത്ത സുരക്ഷാ നിരീക്ഷണങ്ങള്‍ ഉള്ള ആന്ധ്ര, ശ്രീലങ്ക തീരങ്ങള്‍ ഒഴിവാക്കിയാണ് മുന്നോട്ട് പോകുന്നത്. ആലുവയിലെത്തിച്ച രവിയെ ഇന്ന് ഐജി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. ഡല്‍ഹിയെ കൂടാതെ ബോട്ടില്‍ കടന്നവരുടെ തമിഴ്നാട്, ശ്രീലങ്ക ബന്ധം പരിശോധിക്കാന്‍ കോയന്പത്തൂര്‍, ചെന്നൈ, കന്യാകുമാരി എന്നിവിടങ്ങളിലും റൂറല്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്.