Thursday, April 25, 2024
HomeCrimeനെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവം ; ഒരാൾ അറസ്റ്റിൽ

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവം ; ഒരാൾ അറസ്റ്റിൽ

ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മുഖ്യ പ്രതി പ്രവീണിനൊപ്പമുണ്ടായിരുന്ന രാജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ജനുവരി മൂന്നിന് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്‌ത ഹര്‍ത്താലിനെത്തുടര്‍ന്നാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്. നാല് ബോംബുകളാണ് പ്രവീണ്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്കെറിഞ്ഞത്. നാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രവീണ്‍. വധശ്രമമടക്കമുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ട്. ബോംബേറില്‍ നെടുമങ്ങാട് എസ്.ഐ സുനില്‍ കുമാറിന് അടക്കം പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചെന്ന് ആരോപിച്ച്‌ പൊലീസ് പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നൂറനാട് സ്വദേശി ഗോപിനാഥന്‍ നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പ്രതി ഇവരുടെ വീട്ടില്‍ താമസിച്ചിരുന്നതായി സൂചന ലഭിച്ചതനുസരിച്ച്‌ നൂറനാട് പൊലീസ് പകല്‍ വീട്ടിലെത്തി പരിശോധിച്ചിരുന്നെന്നും ഇതുവരെ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. നിയമപരമായി അന്വേഷണം തുടരാനും ഹര്‍ജിക്കാരോട് അന്വേഷണവുമായി സഹകരിക്കാനും വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments