Tuesday, February 18, 2025
spot_img
HomeKeralaകൊച്ചിന്‍ റിഫൈനറിയിൽ തീപിടിത്തം

കൊച്ചിന്‍ റിഫൈനറിയിൽ തീപിടിത്തം

അതീവ സുരക്ഷാ പ്രാധന്യം നിലനില്‍ക്കുന്ന കൊച്ചിന്‍ റിഫൈനറിയിൽ തീപിടിത്തം. സംഭവത്തിൽ ആളപായം ഇല്ലെന്ന് റിഫൈനറി അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് പ്ലാന്‍റ് താത്കാലികമായി അടച്ചു.പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷൻ പ്ലാന്‍റ് രണ്ടിലാണ് അപകടമുണ്ടായത്. നാലര ബില്യൺ മെട്രിക് ടൺ ഉത്പാദന ശേഷിയുള്ളതാണ് പ്ലാന്‍റ്.വലിയ തീപിടുത്തം അല്ല സംഭവിച്ചതെന്ന് റിഫൈനറി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, തീപിടുത്തത്തിന്റെ കാരണങ്ങള്‍ പുറത്തുവന്നിട്ടില്ല.ക്രൂഡ് ഡിസ്റ്റിലേഷൻ പ്ലാന്റിൽ ഉണ്ടായ തീപിടിത്തം നിസാര സംഭവമല്ല. നാലര മില്യൺ മെട്രിക് ടൺ സംഭരണ ശേഷിയുള്ള പ്ലാന്റിൽ നിന്നാണ് ക്രൂഡ് ഓയിൽ പെട്രോളായും ഡീസലായും വേർതിരിക്കുന്നത്. ഇത്തരത്തിലുളള പന്ത്രണ്ട് പ്ലാന്റുകളാണ് റിഫൈനറിക്ക് അകത്തുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments