കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായരുന്നു ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുളള പീഡനാരോപണം. സഭയിലെ കന്യസ്ത്രീകള്‍ തന്നെയായിരുന്നു ഫ്രാങ്കോയ്ക്കെതിരെ രംഗത്തെത്തിയത്. ഇപ്പോഴിത ബിഷപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു.ദി ഡാര്‍ക്ക് ഷേയ്ഡ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ഡ് ദി ഷെപ്പോര്‌ഡ് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയിട്ടുണ്ട്. കവേലില്‍ ഫിലിംസിന്റെ ബാനറില്‍ ഒന്നിലധികം ഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്.ആന്റോ ഇലഞ്ഞിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.ചിത്രത്തില്‍ മലയാളത്തിലേയും തമിഴിലേയും താരങ്ങള്‍ ഒന്നിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ സംവിധായകന്‍ രാംദാസ് രാമസ്വാമിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാം ഘട്ടചിത്രീകരണം ദില്ലിയിലും ജലന്ധറിലുമായി നടക്കും.
ബിഷപ്പ് ഫ്രാങ്കോയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ
RELATED ARTICLES