Tuesday, February 18, 2025
spot_img
HomeInternationalതിയേറ്ററിനുള്ളിലെ സീറ്റില്‍ തല കുടുങ്ങി യുവാവ് മരിച്ചു

തിയേറ്ററിനുള്ളിലെ സീറ്റില്‍ തല കുടുങ്ങി യുവാവ് മരിച്ചു

സിനിമാ തിയേറ്ററിനുള്ളിലെ സീറ്റില്‍ തല കുടുങ്ങി യുവാവ് മരിച്ചു. പോക്കറ്റില്‍ നിന്ന് താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ തല കസേരക്കിടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. ലണ്ടനിലെ ബര്‍മിങ്ഹാം സിറ്റിയിലെ സിനിമാ തീയേറ്ററില്‍ വെച്ചാണ് സംഭവം. സിനിമ കാണുന്നതിനിടെ മൊബൈല്‍ ഫോണ്‍ സീറ്റിനുള്ളിലേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മൊബൈല്‍ ഫോണ്‍ കുനിഞ്ഞിരുന്ന് എടുക്കുന്നതിനിടെ സീറ്റിനോട് ചേര്‍ന്നുള്ള ഇലക്രോണിക് ഫൂട്ട്‌റെസ്റ്റ് തലയിലേക്ക് വീണ് ക്ഷതമേല്‍ക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടതറിഞ്ഞ് കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് ഫൂട്ട്‌റെസ്റ്റ് തകര്‍ത്ത ശേഷം ഇയാളെ പുറത്തെടുത്തു. മാര്‍ച്ച് ഒമ്പതിനാണ് അപകടമുണ്ടായതെങ്കിലും വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയസ്തംഭനമാണ് മരണകാരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments