വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക പോലീസ് പിടിയിൽ

nithya arested

വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ അധ്യാപിക പോലീസ് പിടിയിൽ . മുപ്പതുകാരിയായ നിത്യയാണ് അറസ്റ്റിലായിരിക്കുന്നത്. തമിഴ്നാട്ടിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ കൂടെയുള്ള അശ്ലീല ഫോട്ടോകള്‍ അധ്യാപികയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു. അധ്യാപികയുടെ ഭര്‍ത്താവ് ഉമേഷാണ് പൊലീസിന്ന തെളിവുകൾ കൈമാറിയത്. ഇതിനെത്തുടർന്നാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപിക പകർത്തിയ അശ്ലീല ദൃശ്യങ്ങളാണ് ഭര്‍ത്താവ് പൊലീസിന് കൈമാറിയത്. ഇംഗ്ലീഷ് ടീച്ചറായ അധ്യാപിക ട്യൂഷന്‍ എടുക്കാനായി വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പതിവായി പോകാറുണ്ടായിരുന്നു. ഇതിനിടയ്ക്കാണ് അധ്യാപിക വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിക്കാൻ തുടങ്ങിയത്. വിദ്യാര്‍ത്ഥിയുമായുള്ള ലൈംഗിക ബന്ധം അധ്യാപിക മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് ഭര്‍ത്താവ് കണ്ടെത്തിയതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി എന്നാണ് പൊലീസ് പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഭര്‍ത്താവ് താക്കീത് നൽകുകയും ചെയ്തിരുന്നുവെങ്കിലും നിത്യ അത് കേൾക്കാൻ തയ്യാറായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുമൊത്തുള്ള ലൈംഗികബന്ധം തുടര്‍ന്നതിനു പിന്നാലെയാണ്
ഭര്‍ത്താവ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതിൽ കഴമ്പുണ്ടെന്നു പോലീസ് കണ്ടെത്തുകയും അധ്യാപികയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.