Saturday, December 14, 2024
HomeSportsഐ പി എൽ പന്ത്രണ്ടാം സീസണ്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകൾ മാത്രം....

ഐ പി എൽ പന്ത്രണ്ടാം സീസണ്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകൾ മാത്രം….

ഐ പി എൽ പന്ത്രണ്ടാം സീസണ്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ വച്ച് നാളെ രാത്രി എട്ടു മണിക്കാണ് ഐ പി എൽ പന്ത്രണ്ടാം സീസണിന്റെ ഉദ്ഘാടന മത്സരം. അതേസമയം ഈ വർഷം ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരിക്കില്ല. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഉദ്ഘാടന ചടങ്ങുകൾക്കായി നീക്കിവെച്ച തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കാനാണ് തീരുമാനം. ഈ വകയില്‍ ലഭിച്ച 20 കോടി രൂപ ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് നല്‍കാനാണ് ബി സി സി ഐയുടെ തീരുമാനം. ആദ്യ ഹോം മത്സരത്തിന് ശേഷം ലഭിക്കുന്ന ടിക്കറ്റ് തുക പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് നല്‍കുമെന്നും ടീം അറിയിച്ചു. മത്സരത്തിനു ശേഷം ടീം ക്യാപ്റ്റൻ എം.എസ് ധോണി ചെക്ക് കൈമാറുമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡയറക്ടർ രാകേഷ് സിങ് വ്യക്തമാക്കി. ഐ പി എൽ ഉദ്‌ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെയാണ് നേരിടുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments