കുരിശു തകർക്കുന്നത് എൽഡിഎഫ് നയമാണോ എന്ന ചോദ്യത്തിന് മറുപടിയുമായി ബിനോയ് വിശ്വം

binoy

കുരിശു തകർക്കുന്നത് എൽഡിഎഫ് നയമാണോ എന്ന കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഡോ.വർഗീസ് വളളിക്കാട്ടിന്റെ ചോദ്യത്തിന് മറുപടിയുമായി ബിനോയ് വിശ്വം രംഗത്തെത്തി. പാപ്പാത്തിച്ചോലയിലേത് ക്രിസ്തുവിന്റെയല്ല, സമ്പന്നരുടെ കുരിശാണ്.വൻകിട കൈയേറ്റ മാഫിയക്ക് മറയായി കുരിശു കടം നൽകുന്നതാണോ കെസിബിസിയുടെ നയം എന്ന് അദ്ദേഹം തിരിച്ചു ചോദിക്കുന്നു. ഭൂമിയെ നമ്മുടെ പൊതു ഭവനം എന്നു വിളിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പാരിസ്ഥിതിക നിലപാട് കയ്യേറ്റക്കാർക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. സൂസെപാക്യവും യാക്കോബായ സഭയിലെ കുറിലോസ് തിരുമേനിയും സീറോ മലബാർ സഭാ വക്താക്കളും പറഞ്ഞത് കൈയേറ്റങ്ങളോടുള്ള വിശ്വാസികളുടെ നിലപാടാണ്. കൈയേറ്റക്കാർ സ്ഥാപിച്ച കുരിശ് എന്തായാലും ഗാഗുൽത്ത മലയിലേക്ക് യേശു ചുമന്ന കുരിശല്ല. സമൂഹമാധ്യമത്തിലൂടെയാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.