Thursday, March 28, 2024
HomeNationalബാബറി മസ്ജിദ് തകർക്കുവാൻ കർസേവകരെ ആഹ്വാനം ചെയ്തത് താനാണെന്ന് മുൻ ബി.ജെ.പി നിയമജ്ഞൻ രാംവിലാസ് വേദാന്തി

ബാബറി മസ്ജിദ് തകർക്കുവാൻ കർസേവകരെ ആഹ്വാനം ചെയ്തത് താനാണെന്ന് മുൻ ബി.ജെ.പി നിയമജ്ഞൻ രാംവിലാസ് വേദാന്തി

ബാബറി മസ്ജിദ് തകർക്കുവാൻ കർസേവകരെ ആഹ്വാനം ചെയ്തത് താനാണെന്ന് പ്രഖ്യാപിച്ച് മുൻ ബി.ജെ.പി നിയമജ്ഞൻ രാംവിലാസ് വേദാന്തി. ബാബറി മസ്ജിദ് തകർക്കുവാൻ കർസേവകരെ ആഹ്വാനം ചെയ്തത് അദ്വാനിയല്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ഒരു പങ്കുമില്ലെന്നും രാംവിലാസ് വേദാന്തി കൂട്ടിച്ചേർത്തു. താനും വിശ്വഹിന്ദു പരിഷത്തിന്റെ മറ്റ് നേതാക്കളായ അശോക് സിംഗാൾ, ഖൊരക്നാഥ് ക്ഷേത്രത്തിലെ മെഹന്ത് അവൈദ്യനാഥ് എന്നിവർ ചേർന്ന് ബാബറി മസ്ജിദ് തകർക്കപ്പെടണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും വേദാന്തി പറയുന്നു. ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ അന്ന് വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകനായിരുന്നു വേദാന്തി.

1992 ലാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ വിചാരണ നടക്കുന്നുണ്ട്. ഗൂഢാലോചന കേസിന് പുറമെ മസ്ജിദ് തകർത്ത സംഭവത്തിലാണ് രണ്ടാമത്തെ കേസ്. ഈ രണ്ട് കേസുകളിലും ഒരുമിച്ച് വിചാരണ നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് വേദാന്തിയുടെ വെളിപ്പെടുത്തൽ. അദ്വാനിക്ക് പുറമെ മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർ അടക്കമുള്ള 13 പേർ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി നിലനിൽക്കുമ്പോൾ തന്നെ രാംവിലാസ് വേദാന്തി വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments