എല്ലാ വഴിയോരങ്ങളിലും ളള്ള മത അടയാളങ്ങൾ നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നു പി സി ജോർജ്

എല്ലാ വഴിയോരങ്ങളിലും ളള്ള മത അടയാളങ്ങളും നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നു പി സി ജോർജ്. കുരിശ് വിവാദം സൃഷ്ടിച്ചു വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തി വയ്ക്കാനുള്ള നീക്കം ഗൂഡാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി കൈയ്യേറ്റത്തിന് കുരിശ് മറയാക്കി നടത്തുന്ന നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.

കുരിശു നീക്കം ചെയ്യാൻ നേത്യത്വം നല്കിയ അധികാരികളെ അഭിനന്ദിക്കുന്നതായും അദേഹം പറഞ്ഞു.എന്നാല്‍ നിരോധനാഞ്ജന അടക്കമുള്ള നടപടികള്‍ മുഖ്യമന്ത്രി അറിയാതെ നടക്കില്ല. ഇത് വിവാദമാക്കി മറ്റുള്ള കൈയ്യേറ്റക്കാരെ സംരക്ഷിക്കുകയാണെങ്കില്‍ താന്‍ സമരവുമായി രംഗത്ത് എത്തുമെന്നും ജോർജ് പറഞ്ഞു. എല്‍.ഡി.എഫ് യോഗത്തിന് ശേഷം സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോയോ എന്നും ചോദിച്ചു.

പൂട്ടികിടക്കുന്ന എല്ലാ ബാര്‍ഹോട്ടലുകളും തുറന്ന് പ്രവര്‍ക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.ഇതിനായി നിയമ നിര്‍മ്മാണം നടത്തി സംസ്ഥാനപാതയുടെ പേര് മേജര്‍ഡിസ്‌ട്രിക്‌ട് റോഡുകള്‍ എന്നാക്കിയാല്‍ മതിയാകുമെന്നും പി.സി പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ എല്ലത്തിനും പരിഹാരം കാണുന്നതിന് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.