Wednesday, April 24, 2024
HomeInternationalഊരും പേരും മറന്നു പോയ ഒരു മലയാളി ബഹ്‌റൈനിലെ ആശുപത്രിയില്‍

ഊരും പേരും മറന്നു പോയ ഒരു മലയാളി ബഹ്‌റൈനിലെ ആശുപത്രിയില്‍

ഊരും പേരും മറന്നു പോയി കഴിഞ്ഞ ഏഴ് വര്‍ഷമായി ഒരു മലയാളി ബഹ്‌റൈനിലെ ആശുപത്രിയില്‍ കഴിയുന്നു. നേരത്തെ സല്‍മാനിയ മെഡിക്കല്‍ സെന്ററിലും ഇപ്പോള്‍ മുഹറഖ് ജെറിയാട്രിക് ആശുപത്രിയിലുമായി കഴിയുന്ന ഏകദേശം 45 വയസ്സ് തോന്നിക്കുന്ന മലയാളിയെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സ്ഥിതിയില്‍ 2011 ലാണ് ആദ്യം സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. റോഡരികില്‍ നിന്നു ബി.ഡി.എഫ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച ഇയാളുടെ പക്കല്‍ ബഹ്‌റൈന്‍ ഐഡന്റിറ്റി കാര്‍ഡായ സി.പി.ആര്‍, പാസ്‌പോര്‍ട്ട് തുടങ്ങി യാതൊരു രേഖയുമുണ്ടായിരുന്നില്ല. തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നതിനാല്‍ ഓര്‍മ്മ ശക്തി നഷ്ടപ്പെട്ടിരുന്ന ഇയാള്‍ക്ക് സ്വന്തം പേരും നാടും വീടും ഒന്നും ഓര്‍മ്മയിലുമില്ല. വൈകാതെ അസുഖം ഭേദമാകുന്ന ഇയാള്‍ക്ക് ഉടനെ നാട്ടില്‍ പോകാന്‍ കഴിയുമെങ്കിലും ഇനി എങ്ങോട്ട് പോകണമെന്നു പോലും അറിയാത്തത് ആശുപത്രി അധികൃതര്‍ക്കും വെല്ലുവളിയായിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ തന്റെ പേര് പൊന്നപ്പനെന്നും സ്ഥലം എറണാകുളം തോപ്പുംപടിയാണെന്നും ഇയാള്‍ പറഞ്ഞിരുന്നുവെങ്കിലും ചില സമയങ്ങളില്‍ ഇതും മാറ്റി പറയുന്നുണ്ട്. ഏതായാലും ദക്ഷിണ കേരളത്തിലെ ഒരാളാണെന്ന് മനസ്സിലാക്കി ഈ ഭാഗത്തെ സാമൂഹ്യ പ്രവര്‍ത്തകരായ സിയാദ് ഏഴംകുളം, നിസാര്‍ കൊല്ലം എന്നിവരോട് വിശദാംശങ്ങള്‍ അന്വേഷിക്കാനും നാട്ടിലെത്തിക്കാനാവശ്യമായ നടപടികളും ഏറ്റെടുത്തു ചെയ്യാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സല്‍മാനിയ ആശുപത്രി രേഖയില്‍ പുരു എന്നാണ് ഇദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. 2011 സെപ്തംബര്‍ ഏഴിന് സല്‍മാനിയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ ഇപ്പോള്‍ അനാഥരെ പരിപാലിക്കുന്ന മുഹറഖ് ജെറി യാട്രിക് ആശുപത്രിയിലാണ് കഴിയുന്നത്. ഇദ്ധേഹം ജോലി ചെയ്ത റഫ ഭാഗത്തുള്ള മലയാളികള്‍ക്കോ എറണാകുളം, കൊല്ലം ഭാഗത്തുള്ളവര്‍ക്കോ തിരിച്ചറിയാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇദ്ധേഹത്തെ തിരിച്ചറിയുന്നവര് 00973 394 21718, 3305763 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments