Wednesday, April 24, 2024
HomeKeralaലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനുള്ള റെക്കോര്‍ഡ് ഗിന്നസ് പക്രുവിന്

ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനുള്ള റെക്കോര്‍ഡ് ഗിന്നസ് പക്രുവിന്

മലയാളത്തിന് എക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന നേട്ടങ്ങളുമായി ഗിന്നസ് പക്രു വീണ്ടും താരമായിരിക്കുകയാണ്. ഉയരം കുറഞ്ഞ നടനാണെങ്കിലും മലയാള സിനിമയില്‍ ഹാസ്യ വേഷങ്ങളും മുഴുനീള കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആദ്യമൊരു ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്ന പക്രു ഇത്തവണ മൂന്നെണ്ണമാണ് ഒന്നിച്ച് നേടിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനുള്ള റെക്കോര്‍ഡ് അടക്കം മൂന്നെണ്ണമാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പക്രുവിന് കൊടുത്തിരിക്കുന്നത്. ജീവിതത്തില്‍ ഇനിയും മുന്നേറാനുള്ള പ്രചോദനമായി ഈ റെക്കോര്‍ഡുകള്‍ മാറുമെന്നാണ് അംഗീകാരത്തെ കുറിച്ച് പക്രു പറയുന്നത്.അജയ് കുമാര്‍ എന്നാണ് പേരെങ്കിലും ആദ്യമായി ഗിന്നസ് ബുക്കില്‍ കയറിയതോടെ ഗിന്നസ് പക്രു എന്നറിയപ്പെടാന്‍ തുടങ്ങുകയായിരുന്നു. മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറിയ പക്രു 2018 ല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ നിന്നും മൂന്ന് റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേര്‍സല്‍ റെേേക്കാഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകള്‍ ഒരു ദിവസം തന്നെ ഏറ്റുവാങ്ങിയാണ് താരം മറ്റൊരു ചരിത്രം കുറിച്ചിരിക്കുന്നത്.2013 ല്‍ റിലീസിനെത്തിയ കുട്ടീം കോലും എന്ന സിനിമ സംവിധാനം ചെയ്തിരുന്നത് ഗിന്നസ് പക്രുവായിരുന്നു. ഈ സിനിമയിലൂടെയാണ് മൂന്ന് റെക്കോര്‍ഡുകള്‍ താരത്തെ തേടി എത്തിയിരിക്കുന്നത്. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ നിന്നും മൂന്ന് റെക്കോര്‍ഡുകളും താരം ഏറ്റു വാങ്ങിയിരുന്നു. ജീവിതത്തില്‍ ഇനിയും മുന്നോട്ട് പോവാനുള്ള പ്രചോദനമായി ഈ റെക്കോര്‍ഡുകള്‍ മാറുമെന്നാണ് അംഗീകാരം ഏറ്റുവാങ്ങിയതിന് ശേഷം പക്രു പറഞ്ഞിരിക്കുന്നത്.വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അജയ് കുമാര്‍ ആയിരുന്നു. ചെറിയ പുരുഷന്മാരും വലിയ സ്ത്രീകളും ഉള്ളതില്‍ ഒരു കുള്ളനായിട്ടാണ് താരം അഭിനയിച്ചത്. സിനിമയില്‍ മുഴുനീളമുണ്ടായിരുന്ന കഥാപാത്രമായിരുന്നതിനാല്‍ ഏറ്റവും ഉയരം കുറഞ്ഞ നടന്‍ (64.008 cm height) എന്ന ഗിന്നസ് റെക്കോര്‍ഡ് അജയ കുമാറിന്റെ പേരിലെത്തുകയായിരുന്നു. ഇതിന് ശേഷമാണ് അജയ് കുമാര്‍ എന്ന പേരിന് പകരം പലരും അദ്ദേഹത്തെ ഗിന്നസ് പ്ക്രുവാക്കിയത്. ഇപ്പോള്‍ അദ്ദേഹം അറിയപ്പെടുന്നതും ഇതേ പേരില്‍ തന്നെയാണ്.അജയ് കുമാര്‍ അഭിനയിച്ച അമ്പിളിയമ്മാവന്‍ എന്ന ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു പക്രു. ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തിയ താരം പിന്നീട് ഗിന്നസ് എന്നതും കൂടി കൂടിയപ്പോള്‍ ഗിന്നസ് പക്രുവായത്. കേരള, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും സംസ്ഥാന പുരസ്‌കാരങ്ങള്‍ താരത്തിന് അംഗീകാരം കിട്ടിയിരുന്നു. ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ച ഇളയരാജ എന്ന സിനിമയിലൂടെ വീണ്ടും നായകനായി അഭിനയിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് താരം. സിനിമ മാത്രമല്ല. ടെലിവിഷന്‍ പരിപാടിയിലും പക്രുവിന്റെ സാന്നിധ്യമുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments