കൊളോമ്പോ സ്ഫോടനം ; ശ്രീലങ്കയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം എട്ടായി

bomb blast (1)

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്ബരയില്‍ രണ്ടു ഇന്ത്യക്കാര്‍ കൂടി മരിച്ചെന്ന് സ്ഥിരീകരണം. വെമുറായ് തുള്‍സീറാം, എസ് ആര്‍ നാഗരാജ് എന്നിവരാണ് മരിച്ചത്. ഇതോടെ ശ്രീലങ്കയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം എട്ടായി. മലയാളിയായ ഒരു ശ്രീലങ്കന്‍ പൗരയും കൊല്ലപ്പെട്ടിരുന്നു.സ്ഫോടന പരമ്ബരയെ തുടര്‍ന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി മുതലാണ് അടിയന്തരാവസ്ഥ. ചൊവ്വാഴ്ച്ച ദേശീയ ദു:ഖാചരണ ദിവസമായി ആചരിക്കും. അതേസമയം സെന്‍ട്രല്‍ കൊളംബോ ബസ് സ്‌റ്റേഷനില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. 88 സ്‌ഫോടകവസ്തുക്കളാണ് ശ്രീലങ്കന്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.