വോട്ടിന് വേണ്ടി വന്‍ പണമൊഴുക്ക് നടന്നുവെന്ന് വെളിപ്പെടുത്തല്‍

rupees 2000

തെരഞ്ഞെടുപ്പില്‍ വോട്ടിന് വേണ്ടി വന്‍ പണമൊഴുക്ക് നടന്നുവെന്ന് വെളിപ്പെടുത്തല്‍. ആന്ധ്രപ്രദേശിലെ തെലുങ്കുദേശം പാര്‍ട്ടി എം.പി ജെ.സി ദിവാകര്‍ റെഡ്ഡിയാണ് വിവാദ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. ആന്ധ്രാപ്രദേശില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വോട്ടിന് വേണ്ടി വന്‍തോതില്‍ പണം ഇറക്കിയെന്ന് ഇദ്ദേഹം പറയുന്നു. ഒരു വോട്ടിന് 2,500 രൂപയാണ് ചെലവാക്കുന്നത്. എല്ലാ പാര്‍ട്ടികളും പണം കൊടുക്കുന്നു. ടി.ഡി.പി ഉള്‍പ്പെടെ എല്ലാ കക്ഷികളും ആന്ധ്രയില്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വാങ്ങാന്‍ 10,000 കോടി രൂപ മുടക്കിയിട്ടുണ്ടെന്നാണ് അന്ധ്രയിലെ ഭരണകക്ഷി എംപി കൂടിയായ അദ്ദേഹം പറയുന്നത്.

പ്രചാരണത്തിന് പോകുമ്ബോള്‍ ജനങ്ങള്‍ പണം ചോദിക്കുന്നത് പതിവായിരിക്കുകയാണ്. എല്ലാ കക്ഷികളും 2000 രൂപ വീതം നല്‍കുന്നു. അതുകൊണ്ട് നിങ്ങള്‍ 2500 നല്‍കണം. ഓരോ സ്ഥാനാര്‍ത്ഥിക്കും സ്വന്തം മണ്ഡലത്തില്‍ കുറഞ്ഞത് 50 കോടിയെങ്കിലും ഈ ഇനത്തില്‍ ചെലവുവരും. എല്ലാ കക്ഷികളും കൂടി 10,000 കോടി എങ്കിലും മുടക്കി കാണും. അതില്‍ ആരെയും പഴിപറയാന്‍ പറ്റില്ല. എവിടെ നിന്നാണ് ഈ പണം വരുന്നത്. അഴിമതിയില്‍ കൂടി സമ്ബാദിക്കുന്നതാണിത്-റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.