Tuesday, July 16, 2024
Homeപ്രാദേശികംപത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 22.04.2020

പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 22.04.2020

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (22) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി. ഇന്നത്തെ(22) സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളെ ആരെയും കണ്ടെത്തിയിട്ടില്ല. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ അഞ്ചു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ഒരാളും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. രോഗബാധിതരായ ആറു പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.  ഇന്ന് (22)പുതിയതായി ആരേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടില്ല. കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ആശുപത്രി ഐസൊലേഷനില്‍ നിന്നും ആരേയും ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. രോഗബാധ പൂര്‍ണമായും ഭേദമായ 11 പേര്‍ ഉള്‍പ്പെടെ ആകെ 158 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
വീടുകളില്‍ 75 പ്രൈമറി കോണ്‍ടാക്ടുകളും, 35 സെക്കന്‍ഡറി കോണ്‍ടാക്ടുകളും,  നിരീക്ഷണത്തില്‍ ആണ്.  വിവിധ കേസുകളുടെ 17 പ്രൈമറി കോണ്‍ടാക്ടുകളെയും, അഞ്ച് സെക്കന്‍ഡറി കോണ്‍ടാക്ടുകളെയും, ഡല്‍ഹി നിസാമുദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ 20 പേരെയും വിദേശത്ത് നിന്നും തിരിച്ചെത്തിയ ഒന്‍പതു പേരെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 259 പേരെയും നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 987 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ നിന്ന് ഇന്ന് (22) പരിശോധനയ്ക്കായി 36 സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നു(22)വരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പൊസിറ്റീവായും 2881 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 59 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
കോവിഡ്-19 രോഗികളായി ജില്ലയില്‍ അഡ്മിറ്റായ ആറു പേരില്‍ അഞ്ചു പേരുടെ സ്രവ സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് (22) നെഗറ്റീവ് ആയി ലഭ്യമായിട്ടുണ്ട്. തുടര്‍ പരിശോധനകള്‍ നടത്തിയശേഷം അതിന്റെ ഫലം അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനം എടുക്കും.  
ജില്ലയുടെ അതിരുകളില്‍ 14 സ്ഥലങ്ങളിലായി 146 ടീമുകള്‍ ഇന്ന് (22) ആകെ 7265 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ രോഗലക്ഷണങ്ങള്‍ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. ആകെ 6995 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 23 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 98 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ  ഭാഗമായി ഇന്ന് (22) 671 കോളുകള്‍ നടത്തുകയും, നാല് പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് (22) 22 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍  9205284484). ഇവയില്‍ 17 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, ഒരെണ്ണം സൈക്കോജിക്കല്‍ സപ്പോര്‍ട്ടുമായും, അഞ്ച് കോളുകള്‍ മെഡിക്കല്‍/നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. ക്വാറന്റൈനില്‍ ഉളളവരില്‍ നിന്നും ഇന്ന് (22) ലഭിച്ച ഒന്‍പത് നോണ്‍ മെഡിക്കല്‍, എട്ട് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള കോളുകള്‍ ഉള്‍പ്പെടെ ഇതുവരെ 176 മെഡിക്കല്‍, 188 നോണ്‍ മെഡിക്കല്‍ കോളുകള്‍ ലഭിച്ചു.
ഇന്ന് (22) മൂന്ന് ഗവണ്‍മെന്റ് ആശുപത്രികളില്‍ നടന്ന പരിശീലന പരിപാടികളില്‍ എട്ടു ഡോക്ടര്‍മാരും, 32 നഴ്‌സുമാരും, 27 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 67 പേര്‍ക്ക് പരിശീലനം നല്‍കി. ഇതുവരെ 461 ഡോക്ടര്‍മാര്‍ക്കും, 1067 സ്റ്റാഫ് നഴ്‌സുമാര്‍ക്കും, 2939 മറ്റ് ജീവനക്കാര്‍ക്കും കോവിഡ് അവയര്‍നസ്, പി.പി.ഇ. പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ 173 ഡോക്ടര്‍മാര്‍ക്കും, 259 സ്റ്റാഫ് നഴ്‌സുമാര്‍ക്കും ഐ.സി.യു./വെന്റിലേറ്റര്‍ പരിശീലനവും നല്‍കിയിട്ടുണ്ട്.
അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ – 9015978979) ഇന്ന് (22) അഞ്ച് കോളുകള്‍ ലഭിച്ചു. ഇതില്‍ നാല് എണ്ണം നോണ്‍ മെഡിക്കല്‍, ഒരെണ്ണം മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമായിരുന്നു. കോളില്‍ കൂടി ലഭിച്ച വിവരം അനുസരിച്ച് ഒരാളെ സാമ്പിള്‍ എടുക്കുന്നതിന് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. 902 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. സ്‌ക്രീനിംഗ് വഴി രോഗലക്ഷണമുളള ആരേയും കണ്ടെത്തിയിട്ടില്ല.
ഇന്ന് (22) ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 858 വീടുകള്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments