രണ്ടുകുട്ടികളുടെ അമ്മ ഒരാഴ്ചയ്ക്കിടെ രണ്ടു പ്രാവശ്യം എവറസ്റ്റ് കീഴടക്കി ഇന്ത്യന്‍ വീട്ടമ്മ റെക്കോര്‍ഡിട്ടു. ചൊവ്വാഴ്ചയാണ് 8848 മീറ്റര്‍ കൊടുമുടി കീഴടക്കി അവര്‍ മടങ്ങിയത്. ചെറിയ സമയത്തെ വിശ്രമത്തിനുശേഷം അവര്‍ വീണ്ടും കൊടുമുടി കയറുകയായി. ഞായറാഴ്ച രാവിലെ എട്ടോടെ രണ്ടാമതും കൊടുമുടിയില്‍ കാല്‍കുത്തി. അരുണാചല്‍ സ്വദേശിനിയായ ഇരുപത്തേഴുകാരി അന്‍ഷു ജംസെന്‍പയാണ് അപൂര്‍വനേട്ടം കൈവരിച്ചത്.
നിലവില്‍ ലോക റെക്കോഡ് നേപ്പാളുകാരി ചുരിന്‍ ഷെര്‍പയുടെ പേരിലാണ്. 2012ല്‍ ഒരു സീസണില്‍ രണ്ടുതവണ അവര്‍ എവറസ്റ്റ് കീഴടക്കിയിരുന്നു. കഴിഞ്ഞയാഴ്ച നേപ്പാള്‍ പര്‍വതാരോഹക ലക്പ ഷെര്‍പ എട്ടുതവണ എവറസ്റ്റ് കയറി തന്റെതന്നെ റെക്കോഡ് തിരുത്തി. ഈ സീസണില്‍ 120 പേരാണ് കൊടുമുടി കയറിയത്. രണ്ട് പ്രമുഖ പര്‍വതാരോഹകര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.