വിടർന്നു നിൽക്കുന്ന ഒരു പൂവിന് മുകളിൽ സ്മാർട്ട്ഫോൺ ക്യാമറ കാണിച്ചാൽ അത് എന്തു പൂവാണെന്ന് ഗൂഗിൾ പറയും

google lens

വിടർന്നു നിൽക്കുന്ന ഒരു പൂവിന് മുകളിൽ സ്മാർട്ട്ഫോൺ ക്യാമറ  കാണിച്ചാൽ അത് എന്തു പൂവാണെന്ന് ഗൂഗിൾ പറയും. ഗൂഗിൾ ലെൻസ് ആപ്പിലൂടെ സ്മാർട്ട്ഫോൺ ക്യാമറ ഉപയോഗിച്ച് നിങ്ങൾ‌ കാണുന്ന ഒരു വസ്തുവിനെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ലെൻസിന് സാധിക്കും. ഇനിവാക്കുകൾ വേണ്ട കാഴ്ചയെ ആശ്രയിച്ചുള്ള സെർച്ചിലൂടെ പുതിയമാറ്റങ്ങൾക്കാണ് ഗൂഗിൾ പ്രഖ്യാപനങ്ങൾ വഴിതെളിക്കുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ച ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അവതരിപ്പിച്ച ഗൂഗിൾ ലെൻസാണ് സെർച്ചിൽ പുതിയ വിപ്ലവം കുറിക്കാൻ ഒരുങ്ങുന്നത്. ലോകത്ത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കൂടുതൽ പിടിമുറുക്കും എന്നതിന് സംശയം ഒന്നും വേണ്ട.

ഒരു വൈഫൈ റൂട്ടറിൻറ സ്റ്റ്ക്കറിനു നേരെ ലെൻസ് ആപ്പുള്ള സ്മാർട്ട് ഫോണും മറ്റും പിടിച്ചാൽ അതിന് ഓട്ടോമാറ്റിക്കായി ആ നെറ്റ്വർക്കിലേക്കു കണക്ടു ചെയ്യാനാകുമെന്നതാണ് ലെൻസിന്‍റെ മറ്റൊരു പ്രത്യേകത. എന്നാൽ ഗൂഗിൾലെൻസ് എന്ന് എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നിലവിൽ ഗൂഗിൾ അസിസ്റ്റൻറ്, ഗൂഗിൾ ഫോട്ടോസ് എന്നിവയുമായി ലെൻസിനെ സംയോജിപ്പിച്ചിട്ടുണ്ടെന്നും വൈകാതെ മറ്റു ഗൂഗിൾ പ്രോഡക്ടുകളും ലെൻസിന് കൂട്ടായെത്തുമെന്നും പിച്ചൈ അറിയിച്ചു.