Tuesday, April 23, 2024
Homeപ്രാദേശികംനെടുവനാല്‍ ഭാഗത്ത് വന്യമ്യഗങ്ങളുടേതെന്ന് തോന്നുന്ന കാല്‍പാടുകള്‍; വനംവകുപ്പ് പ്രത്യേക നിരീക്ഷണം നടത്തും

നെടുവനാല്‍ ഭാഗത്ത് വന്യമ്യഗങ്ങളുടേതെന്ന് തോന്നുന്ന കാല്‍പാടുകള്‍; വനംവകുപ്പ് പ്രത്യേക നിരീക്ഷണം നടത്തും

നെടുവനാല്‍ ഭാഗത്ത് വന്യമ്യഗങ്ങളുടേതെന്ന് തോന്നുന്ന കാല്‍പാടുകള്‍; വനംവകുപ്പ് പ്രത്യേക നിരീക്ഷണം നടത്തുംറബ്ബര്‍ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിവൃത്തിയാക്കമെന്ന് വീണാജോര്‍ജ് എം.എല്‍.എ കുമ്പഴ നെടുവനാല്‍ ഭാഗത്ത് പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെന്ന് ആളുകള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീണാ ജോര്‍ജ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ വനംവകുപ്പ് സംഘം പരിശോധന നടത്തി. മൂന്ന് ദിവസമായി സ്ഥലത്ത് പലയിടത്തും വന്യമ്യഗങ്ങളുടേതെന്ന് തോന്നുന്ന കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ട്. ആളുകളുടെ ആശങ്ക അകറ്റുന്നതിന് വനംവകുപ്പ് സ്ഥലത്ത് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. സ്ഥലമുടമകളുമായി സംസാരിച്ച് പ്രദേശത്തെ വെട്ടാതെ കിടക്കുന്ന റബ്ബര്‍ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടി വൃത്തിയാക്കേണ്ടതുണ്ടെന്ന് എം.എല്‍ എ പറഞ്ഞു.    എം.എല്‍.എ യോടൊപ്പം കോന്നി റെയ്ഞ്ച് ഓഫീസര്‍ സലിം ജോസ്, ഞെള്ളൂര്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ ശശീന്ദ്രന്‍, കോന്നി സ്ട്രൈക്കിംഗ് ഫോഴ്സ് ഫോറസ്റ്റര്‍ ദിനേശ്, വാര്‍ഡ് കൗണ്‍സിലേഴ്സ് അശോക് കുമാര്‍, അമ്പികാ ദേവി എന്നിവരും ഒപ്പമുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments