ഡിട്രോയിറ്റ് :- ഇന്ത്യൻ സഭ ലോക സഭയ്ക്ക് ദാനം ചെയ്ത മഹാനായ വ്യക്തിയായിരുന്നു അന്തരിച്ച ഇൻറർനാഷണൽ മിനിസ്ട്രീസ് സ്ഥാപകൻ ഡോ.രവി സഖറിയാ സെന്ന് സെൻറ്.തോമസ് ഇവാഞ്ചലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് ഡോ.സി.വി. മാത്യു അനുസ്മരിച്ചു. മെയ് 19-ന് ചേർന്ന ഇൻറർനാഷണൽ പ്രയർ ലൈൻ 315-ാമത് കോൺഫറൻസിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ് .സർവകലാശാല തലങ്ങളിൽ ബുദ്ധിജീവികളുടെ നടുവിൽ നാസ്തികരുടെയും സന്ദേഹ വാദികളുടെയും ഇടയിൽ സുവിശേഷത്തിനു വേണ്ടി യേശുക്രിസ്തുവിനു വേണ്ടി ക്രിസ്തീയ വിശ്വാസത്തിന്റെ വിശ്വാസ്യതയ്ക്കു വേണ്ടി സധൈര്യം നിലനിന്ന് ആയിരങ്ങളെ പ്രതിനായിരങ്ങളെ വെല്ലുവിളിച്ച് അവർക്ക് സുവിശേഷത്തെ മനസ്സിലാക്കിക്കുന്ന വൈജ്ഞാനിക ഭാഷയിൽ തന്നെ പറഞ്ഞു കൊടുത്ത് ലോക പ്രസിദ്ധനായി തീർന്ന വ്യക്തിയാണ് ഡോ.രവി -സഖറിയാസ് എന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. പരിണത പ്രജ്ഞനായ സുവിശേഷത്തിന്റെ അംബാസിഡർ കൂടിയായിരുന്നു അദ്ദേഹം. രണ്ട് മാസങ്ങൾക്കു മുമ്പ് മാർച്ച് 19-ന് തനിക്ക് സർക്കോമ എന്ന ക്യാൻസറാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ് കൃത്യം രണ്ടു മാസം തികയുന്ന മെയ് 19-ന് തന്റെ ഓട്ടം പൂർത്തീകരിച്ചു നിത്യതയിൽ പ്രവേശിച്ച സഖറിയാസിന്റെ ജീവിതം ഏവർക്കും അനുകരണീയവും പ്രചോദന ദീപ്തവുമാണെന്നും ബിഷപ്പ് പറഞ്ഞു.സർവകലാശാലകളിൽ സുവിശേഷത്തിന് സാക്ഷ്യത്തിന വേണ്ടി ഭാരപ്പെടുന്ന അതിനു വേണ്ടി പ്രാർത്ഥിക്കുന്ന ഏവർക്കും ഹൃദയ ത്തിൽ അനൽപ്പമായ ദുഃഖം ഉളവാക്കുന്നതാണ്.74-ാം വയസിലുള്ള അദ്ദേഹത്തിന്റെ വേർപ്പാടെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.ഐ.പി.എൽ കോർഡിനേറ്റർമാരായ സി.വി.സാമുവേൽ ,ടി.എം.മാത്യു എന്നിവരും അനുസ്മരണ പ്രസംഗം നടത്തി.
ഡോ. രവി സഖറിയാസ് പരിണിത പ്രജ്ഞനായ സുവിശേഷത്തിന്റെ അംബാസിഡര്‍: ബിഷപ്പ് ഡോ സി വി മാത്യു
RELATED ARTICLES