Thursday, March 28, 2024
HomeCrimeതെരുവുനാടകം കളിക്കാന്‍ എത്തിയ വനിതകളെ കൂട്ടബലാത്സംഗം ചെയ്തു

തെരുവുനാടകം കളിക്കാന്‍ എത്തിയ വനിതകളെ കൂട്ടബലാത്സംഗം ചെയ്തു

മനുഷ്യക്കടത്തിനെതിരെ പ്രചാരണം നടത്തിയ സന്നദ്ധസംഘടന പ്രവര്‍ത്തകരായ അഞ്ച് വനിതകളെ ജാർഖണ്ഡിൽ കൂട്ടബലാത്സംഗം ചെയ്തു. ഖുന്‍ടി ജില്ലയില്‍ ജൂണ്‍ 19നാണ് സംഭവം. പൊലീസ് പറയുന്നത്​: റാഞ്ചിയില്‍നിന്ന് 90 കി.മീറ്റര്‍ അകലെ കൊച്ചാങ് ഗ്രാമത്തിലെ ആര്‍.സി മിഷന്‍ സ്കൂളില്‍ മനുഷ്യക്കടത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി തെരുവുനാടകം കളിക്കാന്‍ എത്തിയതായിരുന്നു വിവാഹിതയടക്കമുള്ള അഞ്ച് പേര്‍. നാടക അവതരണത്തിനിടെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ ആയുധധാരികള്‍ വനിതകളെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സംഘം പൊലീസിനെ അറിയിച്ചാല്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തി. മൂന്ന് മണിക്കൂറിന് ശേഷമാണ് യുവതികളെ വിട്ടയച്ചത്. സംഭവത്തില്‍ കേസെടുത്ത് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി റാഞ്ചി റേഞ്ച് ഡി.ഐ.ജി എ.വി. ഹോംകര്‍ പറഞ്ഞു.മൂന്ന് സംഘങ്ങള്‍ അന്വേഷണം നടത്തുന്നതായും പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പ്രതികള്‍ ഝാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ വ്യാപകമാകുന്ന പതല്‍ഗാഡി പ്രക്ഷോഭത്തില്‍ (ഗ്രാമസഭകള്‍ക്ക് പരമാധികാരം പ്രഖ്യാപിച്ച്‌ ശിലകള്‍ സ്ഥാപിക്കുകയും പുറത്തുനിന്നുള്ളവരെ തടയുകയും ചെയ്യുന്ന സംഘം) പങ്കെടുത്തിട്ടുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍, പൊലീസ് ആരോപണം തങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ വനിത കമീഷന്‍ അ​േന്വഷണം നടത്താന്‍ മൂന്ന് അംഗ സംഘത്തെ അയക്കുമെന്ന് അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. മനുഷ്യക്കടത്തിനെതിരെ പ്രചാരണം നടത്തിയ സന്നദ്ധസംഘടന പ്രവര്‍ത്തകരായ അഞ്ച് വനിതകളെ ജാർഖണ്ഡിൽ കൂട്ടബലാത്സംഗം ചെയ്തു. ഖുന്‍ടി ജില്ലയില്‍ ജൂണ്‍ 19നാണ് സംഭവം. പൊലീസ് പറയുന്നത്​: റാഞ്ചിയില്‍നിന്ന് 90 കി.മീറ്റര്‍ അകലെ കൊച്ചാങ് ഗ്രാമത്തിലെ ആര്‍.സി മിഷന്‍ സ്കൂളില്‍ മനുഷ്യക്കടത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി തെരുവുനാടകം കളിക്കാന്‍ എത്തിയതായിരുന്നു വിവാഹിതയടക്കമുള്ള അഞ്ച് പേര്‍.നാടക അവതരണത്തിനിടെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ ആയുധധാരികള്‍ വനിതകളെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സംഘം പൊലീസിനെ അറിയിച്ചാല്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തി. മൂന്ന് മണിക്കൂറിന് ശേഷമാണ് യുവതികളെ വിട്ടയച്ചത്. സംഭവത്തില്‍ കേസെടുത്ത് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി റാഞ്ചി റേഞ്ച് ഡി.ഐ.ജി എ.വി. ഹോംകര്‍ പറഞ്ഞു. മൂന്ന് സംഘങ്ങള്‍ അന്വേഷണം നടത്തുന്നതായും പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പ്രതികള്‍ ഝാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ വ്യാപകമാകുന്ന പതല്‍ഗാഡി പ്രക്ഷോഭത്തില്‍ (ഗ്രാമസഭകള്‍ക്ക് പരമാധികാരം പ്രഖ്യാപിച്ച്‌ ശിലകള്‍ സ്ഥാപിക്കുകയും പുറത്തുനിന്നുള്ളവരെ തടയുകയും ചെയ്യുന്ന സംഘം) പങ്കെടുത്തിട്ടുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍, പൊലീസ് ആരോപണം തങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ വനിത കമീഷന്‍ അ​േന്വഷണം നടത്താന്‍ മൂന്ന് അംഗ സംഘത്തെ അയക്കുമെന്ന് അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments