Thursday, April 25, 2024
HomeCrimeഭുരഭിമാനക്കൊല;സഹോദരിയെ 17കാരനായ സഹോദരന്‍ വെടിവച്ച്‌ കൊന്നു

ഭുരഭിമാനക്കൊല;സഹോദരിയെ 17കാരനായ സഹോദരന്‍ വെടിവച്ച്‌ കൊന്നു

വീണ്ടും ഭുരഭിമാനക്കൊല. ഇതര ജാതിയില്‍പ്പെട്ടയാളെ വിവാഹം ചെയ്ത് സഹോദരിയെ 17കാരനായ സഹോദരന്‍ വെടിവച്ച്‌ കൊന്നു. മധ്യപ്രദേശില്‍ ഇന്‍ഡോറിനടുത്തുള്ള ഗ്രാമത്തില്‍ ബുള്‍ബുള്‍ എന്ന പേരുള്ള 21കാരിയാണ് കൊല്ലപ്പെട്ടത്. ആറ് മാസം മുന്‍പായിരുന്നു ഇതര ജാതിക്കാരനായ കുല്‍ദീപിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചത്. വിവാഹ ശേഷം നാടുവിട്ട ഇരുവരും ഇന്ന് രാവിലെ ബുള്‍ബുളിന്റെ വീട്ടില്‍ മടങ്ങിയെത്തി. എന്നാല്‍ വിവാഹം കുടുംബത്തിനു നാണക്കേടുണ്ടാക്കിയെന്നു ആരോപിച്ച്‌ സഹോദരന്‍ ബുള്‍ബുളിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ പ്രദേശത്തെ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മരണപ്പെട്ടു. പ്രതി പൊലീസില്‍ കീഴടങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments