അമേരിക്കയുടെ ഭാഗത്തു നിന്ന് ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടി നല്‍കുമെന്ന ഇറാന്റെ മുന്നറിയിപ്പ്

iran

അമേരിക്കയുടെ ഭാഗത്തു നിന്ന് എന്തെങ്കിലും വിധത്തില്‍ ഭീഷണികളോ അക്രമങ്ങളോ ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന ഇറാന്റെ മുന്നറിയിപ്പ്. അതിര്‍ത്തി കടന്ന യു.എസ് ഡ്രോണിനെ ഇറാന്‍ വെടിവെച്ച്‌ വീഴ്ത്തിയിരുന്നു. യു.എസ് എന്ത് തീരുമാനിച്ചാലും ശരി, ഇറാന്റെ അതിര്‍ത്തി ലംഘിക്കാന്‍ ആരേയും അനുവധിക്കുകയില്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ 10 മിനുട്ട് താന്‍ സൈനിക ജനറല്‍മാരോട് സംസാരിച്ച്‌ ആക്രമണം വേണ്ടെന്ന് വച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. 150 പേര്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാനാണ് ആക്രമണം തടഞ്ഞത് എന്നും ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും ട്രംപ് പറഞ്ഞിരുന്നു.

ഇറാന്റെ ശത്രുക്കള്‍ അത് അമേരിക്കയായാലും മാറ്റാരായാലും അത് അവരെ കത്തി ചാമ്ബലാക്കും ഇറാന്‍ സൈനിക വക്താവ് അബോള്‍ഫാസി ഷെകാര്‍ച്ചി മുന്നറിയിപ്പ് നല്‍കി.