കുടുംബത്തിന്റെ വെളിച്ചമാണ് മാതാവെങ്കിൽ നെടുംതൂണാണ് പിതാവ് – ബിഷപ്പ് മാർ ഫിലക്സിനോസ്

ഡാളസ്; മാതാവ് ഒരു കുടുംബത്തിന്റെ വെളിച്ചമാണെങ്കിൽ ആ  കുടുംബത്തെ ഭദ്രമായി താങ്ങി നിർത്തുന്ന നെടും തൂണാണ് പിതാവെന്ന്  നാം തിരിച്ചറിയേണ്ടിയിരിക്കുന്നു, നോർത്ത് അമേരിക്ക യൂറോപ്പ്  മാർത്തോമാ  ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ ഐസക്  മാർ ഫിലക്സിനോസ് പറഞ്ഞു

ജൂൺ  21  ഞായറാഴ്ച  രാവിലെ  ഡാളസ് കാരോൾട്ടൻ മാർത്തോമാ ചർച്ചിൽ നടന്ന പരസ്യാരാധനയിൽ പങ്കെടുത്തു ധ്യാന  പ്രസംഗം നടത്തു കയായിരുന്നു എപ്പിസ്കോപ്പ..  പിതൃ ദിനമായി ഇന്ന്  നാം ആചരിക്കുമ്പോൾ എല്ലാ പിതാക്കന്മാർക്കും സന്തോഷി ക്കുന്നതിനുള്ള അവസരമാണ്.ഹൃദയാന്തർഭാഗത്തു ഭാഗത്തു   ദുഃഖം തളം  കെട്ടി നിൽകുമ്പോളും  ആത്മസംയമനം കൈവിടാതെ  ചെറുപുഞ്ചിരിയോടെ  മറ്റുള്ളവരോട്  ഇടപെടുവാൻ കഴിയുന്ന നിശ്ശബ്ദമായ , ത്യാഗസമ്പൂര്ണമായ പിതാക്കന്മാരുടെ ജീവിതത്തെ  ആദരിക്കപ്പെടുന്നു  എന്നതും അവരെ സംബന്ധിച്ചു അഭിമാനകരമാണ്.


   എന്നാൽ ഒരു കുടുംബത്തിന്റെ സന്തോഷം പൂർത്തീകരിക്കപ്പെടുന്നത് ,ഭവനത്തിന്റെ മാതാവിൽ നിന്നും പ്രവഹിക്കുന്ന വെളിച്ചം പിതാവായ  തൂണിൽ തട്ടി പ്രതിഫലിക്കുന്ന അനുഭവത്തിലൂടെ കടന്നുപോകുമ്പോൾ മാത്രമാണെന്ന് നാം എപ്പോഴും ഓർത്തിരിക്കണമെന്നു  തിരുമേനി ഉദ് ബോധോപിച്ചു. എന്നാൽ ഇതിനൊക്കെ  ഉപരിയായി  നമ്മുടെയെല്ലാം പിതാവായ , സർവ സ്ര ഷ്ടിക്കും മുഖാന്തിരമായ ദൈവത്തെ നാം ദിനംതോറും സ്മരിക്കുകയും അവന്റെ കല്പനകൾ പ്രമാണിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ ജീവിതത്തിൽ അനുഭവിക്കുന്ന സന്തോഷം  മറ്റെന്തിനേക്കാളും അവര്ണനാതീതമായിരിക്കുമെന്നും തിരുമേനി പറഞ്ഞു . തുടർന്നു സഭയായി ഞായറാഴ്ച നിശ്ചയിക്കപ്പെട്ടിരിക്കുന്ന  “എന്താണ് ആരാധന” എന്ന വിഷയത്തെ കുറിച്ചും  തിരുമേനി പ്രതിപാദിച്ചു . വിശ്വാസ ജീവിതത്തിന്റെ പ്രഘോഷണ അനുഭവമായി ആരാധന മാറണമെന്നും തിരുമേനി പറഞ്ഞു 
  കോറോണവൈറസ് വ്യാപകമായതിനു മൂന്ന് മാസങ്ങൾക്കു ശേഷം  ആദ്യമായാണ് ഭദ്രാസന ആസ്ഥാനത്തു പുറത്തു ഇ ങ്ങനെ ഒരു ആരാധന നടത്തുന്നതിന് അവസരം ലഭിച്ചതെന്നും  ഇതിനു  അവസരം ഒരുക്കി തന്ന കരോൾട്ടൻ വികാരി റവ തോമസ് മാത്യു , ഭദ്രാസന മീഡിയ കമ്മിറ്റി അംഗവും സഭ  മണ്ഡലം പ്രിതിനിധിയുമായ   ഷാജി രാമപുരം , ട്രസ്റ്റി ഭായ് എബ്രഹാം , ലേ  ലീഡർ ജോർജ് തോമസ് ,സാം സജി ,ജിമ്മി മാത്യു  തുടങ്ങിയ  കമ്മറ്റി അംഗങ്ങളെ   തിരുമേനി  അഭിനന്ദിക്കുകയും നന്ദി അറിയികുകയും ചെയ്തു . വികാരി റവ തോമസ് മാത്യു  തിരുമേനിയെ സ്വാഗതം ചെയുകയും  ആമുഖ പ്രസംഗം നടത്തുകയും ചെയ്തു.
 ഇടവക സെക്രട്ടറി സജു കോരാ തിരുമേനിയെ പൂച്ചെണ്ടു  നൽകി ആദരിച്ചു  ഡാളസിൽ കഴിഞ്ഞ  മൂന്ന് ആഴ്ച്ചയായി  ദേവാലയം തുറന്നു  നിലവിലുള്ള നിർദേശങ്ങൾക്കു വിധേയമായി പരിമിതമായ അംഗങ്ങളെ ഉൾപ്പെടുത്തി  ആരാധന നടത്തുന്ന ഏക മാർത്തോമാ ദേവാലയമാണ് കാരോൾട്ടൻ മാർത്തോമാ ചർച്ചു .പ്രത്യേക അഥിതികളായി  ഭദ്രാസന ട്രെഷറർ  ഫിലിപ് തോമസ് സി പി എ ,  എബി ജോർജ്  (ആർ എ സി)  എന്നിവർ കുടുംബസമേതം പങ്കെടുത്തിരുന്നു .