Saturday, December 14, 2024
HomeTop Headlinesആക്രമണത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന കടമ്മനിട്ട കുരീത്തെറ്റ കോളനിയിലെ ശാരിക (17) മരിച്ചു

ആക്രമണത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന കടമ്മനിട്ട കുരീത്തെറ്റ കോളനിയിലെ ശാരിക (17) മരിച്ചു

യുവാവിന്റെ ആക്രമണത്തിൽ പൊള്ളലേറ്റു കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കടമ്മനിട്ട കുരീത്തെറ്റ കോളനിയിലെ ശാരിക (17) മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കഴിഞ്ഞ ദിവസമാണ് ശാരികയെ എയർ ആംബുലൻസിൽ കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്. സമീപവാസിയായ പ്രതി സജിൽ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശശി – പൊന്നമ്മ ദമ്പതികളുടെ മകളാണ് ശാരിക. ജൂലൈ 14ന് മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. വൈകിട്ട്‌ അഞ്ചരയോടെ വീടിനു സമീപം ചെന്നു നിന്ന സജില്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി സമ്മതിക്കാതെ വന്നപ്പോള്‍ ഇയാള്‍ തിരിച്ചു പോയി. പിന്നീടു കന്നാസില്‍ പെട്രോളും വാങ്ങി വന്ന സജില്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ തലയില്‍ ഒഴിയ്‌ക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്നുമാണു സമീപവാസികള്‍ പറയുന്നത്‌. ഇതിനു ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് രണ്ടു ദിവസങ്ങൾക്കുശേഷമാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments