വീട്ടമ്മയെ പീഢിപ്പിച്ചെന്ന പരാതിയുടെ മേല്‍ എം വിന്‍സെന്റ് എം എല്‍ എ യെ അറസ്റ്റു ചെയ്തു. എം എല്‍ എ ഹോസ്റ്റലില്‍ നാലു മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.കോവളം എം എല്‍ എയാണ് വിന്‍സെന്‍. എന്നാല്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് എം എം ഹസ്സന്‍ പ്രതികരിച്ചത്.അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഫോണ്‍കോള്‍ രേഖകളാണ് പോലീസ് തെളിവാക്കിയത്. എന്നാല്‍ അറസ്റ്റ് അന്വേഷണത്തിന്റെ ഭാഗമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.
രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്ന് പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം. വിന്‍സന്റ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള സമ്മര്‍ദ്ദമാണ് തന്റെ അറസ്റ്റിനു പിന്നില്‍. വടക്കാഞ്ചേരി പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുണ്ടായിട്ടും സിപിഎം നേതാവിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം ഇന്നുമുതല്‍ തുടങ്ങുകയാണെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നും വിന്‍സന്റ് മാധ്യമങ്ങളോടു പറഞ്ഞു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് വിന്‍സന്റിന്റെ പ്രതികരണം.
എന്നാല്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ വിന്‍സെന്റ് രാജിവച്ച് മാതൃക കാണിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. മുന്‍കാല പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ ഇത്തരമൊരു കുറ്റം ചെയ്യുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്റേത്. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തിലും നിരപരാധിത്വം അദ്ദേഹം വിശദീകരിച്ചിരുന്നു. വിന്‍സന്റിന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുന്നതിന് ശക്തമായി മുന്നോട്ടു പോകണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു.