ഇലന്തൂര്‍ മാര്‍ത്തോമ വലിയപളളി ദ്വിശതാബ്ദി ആഘോഷങ്ങൾ ; സൗഹൃദ കൂട്ടായ്മ നാളെ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനംചെയ്യും

ഇലന്തൂര്‍ മാര്‍ത്തോമ വലിയപളളി ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇലന്തൂര്‍ ഗ്രാമവാസികളുടെ സൗഹൃദ കൂട്ടായ്മയായ ‘ഗ്രാമോത്സവം’ നാളെ നടക്കും. വൈകിട്ട് 4.30ന് ജെ.എം.ആശുപത്രിക്കു സമീപം മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനംചെയ്യും. വീണാ ജോര്‍ജ് എം.എല്‍.എ ഉപഹാരങ്ങള്‍ സമ്മാനിക്കും.
ഐ.എ.എസുകാരനായ എം.പി.ലിബിന്‍, ചലച്ചിത്രതാരം മീരാ ജാസ്മിന്‍, സംവിധായകരായ ബി. ഉണ്ണികൃഷ്ണന്‍, ഗാന്ധിമതി ബാലന്‍, നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, മാര്‍ത്തോമ സഭാ വികാരി ജനറാള്‍മാരായ റവ.കെ.ഒ. ഫിലിപ്പോസ്, റവ.സ്‌കറിയാ ഏബ്രഹാം, എന്‍.എസ്.എസ് ഹൈറേഞ്ച്‌യൂണിയന്‍ പ്രസിഡന്റും ഹൈറേഞ്ച് സംരക്ഷണസമിതി രക്ഷാധികാരിയുമായ ആര്‍. മണിക്കുട്ടന്‍, പടയണി കലാകാരന്‍ കെ.അശോക് കുമാര്‍, മൗണ്ട്‌സിയോന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ജെ. ഏബ്രഹാം കലമണ്ണില്‍, താഴയില്‍ നിധി ലിമിറ്റഡ് ചെയര്‍മാന്‍ ഡോ.തോമസ് ജോണ്‍, യു.എ.ഇ അല്‍ഖയാക് ഗ്രൂപ്പ് ചെയര്‍മാന്‍ വര്‍ഗീസ്‌തോമസ്, ദേശീയ അധ്യാപക അവാര്‍ഡു ജേതാക്കളായ സി. സാം മാത്യു, പി.എസ്. ജോണ്‍, മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട യോഹന്നാന്‍ വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഇടവക വികാരി റവ.എം.എം. മത്തായി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് ‘പൊലിവ് 2017’നാടന്‍’കലകളുടെ അവതരണം ഉണ്ടാകും.