കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം

somalia blast

കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ഒരു വര്‍ഷത്തിനു ശേഷം അഫ്ഗാനിലേക്ക് തിരിച്ചെത്തിയ വൈസ് പ്രസിഡന്റ് റാഷിദ് ദോസ്തം വിമാനം ഇറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു സ്‌ഫോടനം.വിമാനത്താവള കവാടത്തിനു മുന്നിലുണ്ടായിരുന്ന റാഷിദ് ദോസ്‌തോമിന്റെ അനുയായികള്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ദോസ്‌തോമിന്റെ വാഹനവ്യൂഹം കടന്നുപോയതിനു പിന്നാലെയായിരുന്നു സ്‌ഫോടനം.