Sunday, October 13, 2024
HomeKeralaസില്‍ക്ക് സ്മിത മരിക്കില്ലായിരുന്നുവെന്ന് സുഹൃത്തും നടിയുമായ അനുരാധ...

സില്‍ക്ക് സ്മിത മരിക്കില്ലായിരുന്നുവെന്ന് സുഹൃത്തും നടിയുമായ അനുരാധ…

മാദക റാണിയായി പ്രേക്ഷക മനസില്‍ തിളങ്ങിയ സില്‍ക്ക് സ്മിത മരിക്കില്ലായിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തൽ . സില്‍ക്ക് സ്മിത മരിക്കില്ലായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് അടുത്ത സുഹൃത്തും നടിയുമായ അനുരാധ.

ഇപ്പോഴിതാ സില്‍ക് മരിക്കുന്നതിന് മുമ്പ് തന്നെ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് അടുത്ത സുഹൃത്തും നടിയുമായ അനുരാധ. മരിക്കുന്നതിന് 4 ദിവസം മുമ്പ് അവള്‍ എന്റെ വീട്ടില്‍ വന്നു. കുറേനേരം അവിടെ ഇരുന്നു. സെപ്തംബര്‍ 22ന്, അവള്‍ മരിക്കുന്നതിന് തലേന്ന് രാത്രി 9 . 30നു സ്മിത എന്നെ വിളിച്ചു ‘ഇവിടെ വരെ വരാമോ കുറച്ചു സംസാരിക്കാനുണ്ട്’ എന്ന് പറഞ്ഞിരുന്നു. ‘കുറച്ചു പണിയുണ്ട് നാളെ വന്നാല്‍ മതിയോ കുട്ടികളെ സ്‌കൂളില്‍ വിട്ടിട്ടു വരാം എന്ന് പറഞ്ഞു’. ഒ.കെയെന്ന് മറുപടിയും കിട്ടി.

പക്ഷേ രാവിലെ കേള്‍ക്കുന്നത് അവളുടെ മരണവാര്‍ത്തയാണ്. അന്ന് പോയിരുന്നെങ്കില്‍… എന്താണ് പറയാനുള്ളതെന്ന് കേട്ടിരുന്നെങ്കില്‍… അവള്‍ മരിക്കില്ലായിരുന്നുവെന്നാണ് അനുരാധ പറഞ്ഞത്. അവളുടെ മരണം എനിക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ആ രാത്രി വിളിച്ചപ്പോള്‍ ഞാന്‍ പോയിരുന്നെങ്കില്‍ ഒരു പക്ഷേ അവളിന്ന് ജീവനോടെ ഉണ്ടായേനെ. എനിക്ക് അവളെ സഹായിക്കാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നും താരം പറയുന്നു.

ഒരു കാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സില്‍ക്ക് സ്മിത. എന്നാല്‍ നടിയുടെ അകാലമരണം ആരാധകരെ തളര്‍ന്നി. ഐറ്റം ഡാന്‍സര്‍ എന്നയില്‍ ലേബല്‍ ചെയ്യുമ്ബോഴും മികച്ച നടിയായിരുന്നു സില്‍ക്ക് എന്ന കാര്യം വിസ്മരിക്കാന്‍ സാധിക്കില്ല. സില്‍ക്കിനെക്കുറിച്ച്‌ പഴയ സുഹൃത്തും നടിയുമായ അനുരാധ ചില കാര്യങ്ങള്‍ പങ്കുവെയ്ക്കുകയാണ്. സില്‍ക്കിനെക്കുറിച്ച്‌ അനുരാധ പറയുന്നതിങ്ങനെ…’സില്‍ക്ക് ഒരു അവതാരമാണ് ഓരോ സോളോ ഡാന്‍സറിന് അത്രയും ജനപ്രീതി കിട്ടുമെന്ന് തെളിയിച്ചത് അവളാണ്. അവള്‍ക്ക് ഡാന്‍സ് ചെയ്യാനറിയില്ല. ശരീര ഭാഷയും എക്‌സ്പ്രഷനും മേക്കപ്പും കൊണ്ട് അവള്‍ ആ പരിമിതികളൊക്കെ മറികടന്നു. സില്‍ക്ക് സ്മിത ഒരു സിനിമ നിര്‍മ്മിച്ചിരുന്നു, ‘പെണ്‍സിംഹം’ ആണെന്നാണ് എന്റെ ഓര്‍മ്മ. നായിക സില്‍ക്ക് തന്നെ ഡിസ്‌കോ ശാന്തിയുമുണ്ട്. പടത്തിന്റെ എല്ലാ ജോലികളും കഴിഞ്ഞപ്പോള്‍ ഡിസട്രിബ്യൂട്ടേഴ്‌സ് സില്‍ക്കിനോട് പറഞ്ഞു. ‘ഇതില്‍ നായികയായിട്ടു നിങ്ങളുണ്ട്. ഡിസ്‌കോ ശാന്തിയുമുണ്ട്. ഇനി അനുരാധയുടെ ഒരു ഡാന്‍സ് വേണം’ അങ്ങനെ സില്‍ക്ക് എന്നെ വിളിച്ചു. ഞാനതില്‍ ഡാന്‍സ് ചെയ്യുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments