നീനുവിന്‍റെ പിതാവ് അടക്കം നാലു പ്രതികളെ വെറുതേവിട്ടതിൽ നിരാശയുണ്ടെന്ന് കെവിന്‍റെ അച്ഛൻ ജോസഫ്. വെറുതേവിട്ട പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ നിയമനടപടികളുമായി മുന്നോട്ടു പോകും. കേസിൽ ചാക്കോ ജോണിന് മുഖ്യ പങ്കുണ്ട്. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.