Thursday, March 28, 2024
HomeNationalമത്സരിക്കുമെന്ന് കമല്‍ഹാസന്‍; 100 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പുണ്ടെങ്കിൽ

മത്സരിക്കുമെന്ന് കമല്‍ഹാസന്‍; 100 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പുണ്ടെങ്കിൽ

അടുത്ത നൂറു ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു.തമിഴ്‌നാട്ടിലെ നിലവിലെ അവസ്ഥ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേത് പോലെയാണ്. അവര്‍ ആ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ഒരു മത്സരമുണ്ടായാല്‍ താന്‍ മത്സരിക്കുമെന്ന് കമല്‍ഹസന്‍ വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ല. എല്ലാ പാര്‍ട്ടി നേതാക്കളെയും കാണും, സംസാരിക്കും. എന്നാല്‍ തനിച്ചു നില്‍ക്കുന്നതിനാണ് താല്‍പര്യമെന്നും കമല്‍ പറഞ്ഞു.

രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയുന്ന കമല്‍ഹാസന്‍ സിപിഐഎമ്മിനോട് അനുഭാവപൂര്‍വ്വമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുളളത്. മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് സന്ദര്‍ശിച്ച് മടങ്ങിയ കമല്‍ഹാസന്‍ താന്‍ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന സൂചന നല്‍കിയിരുന്നു. ഇതിനിടെ ഇന്നലെ ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് കെജ്രിവാളും ആവശ്യപ്പെട്ടിരുന്നു.ഒരുമാസം മുമ്പ് മെഗാ സൂപ്പര്‍ സ്റ്റാറായ രജിനികാന്തുമായും കമല്‍ഹാസന്‍ കൂടികാഴ്ച നടത്തിയിരുന്നു.അഴിമതിക്കും ദുര്‍ഭരണത്തിനും എതിരെ തങ്ങള്‍ക്കിരുവര്‍ക്കും ഒരേ നിലപാടാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ആവശ്യമാണെന്ന് പറയുന്ന കമലഹാസന്‍ മതേതര നിലപാടുകളാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അഭിപ്രായസ്വാത്വന്ത്യ്രത്തെ അടിച്ചമര്‍ത്തുന്ന നിലപാടാണ് മോഡി സര്‍ക്കാരിന്റെതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments