രാമജന്മഭൂമി – ബാബറി മസ്ജിദ് തർക്കഭൂമി; പരിപാലനത്തിനായി 2 ജഡ്ജിമാർ

Ram Temple

അയോധ്യയിലെ രാമജന്മഭൂമി – ബാബറി മസ്ജിദ് തർക്കഭൂമിയുടെ പരിപാലനത്തിനായി രണ്ട് അഡീഷണൽ ജില്ലാ ജഡ്ജിമാരെ നിയമിച്ചു. ഇർഫാൻ അഹമ്മദ്, അമർജിത് ത്രീപാതി എന്നീവരെയാണ് അലഹാബാദ് ഹൈക്കോടതി നിയമിച്ചത്. ഞായറാഴ്ച ഇവർ ചുമതലയേൽക്കും. സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് പുതിയ നിരീക്ഷകരെ നിയമിച്ചത്.

തർക്കഭൂമിയുടെ നിരീക്ഷകരായിരുന്ന ജഡ്ജിമാരിൽ ഒരാൾ വിരമിക്കുകയും മറ്റൊരാൾക്ക് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തതോടെയാണ് പുതിയ ജഡ്ജിമാരെ നിയമിച്ചത്. പുതിയ നിരീക്ഷകരെ നിയമിക്കാൻ അലഹാബാദ് ചീഫ് ജസ്റ്റീസിനോട് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിക്കുകയായിരുന്നു