ഗായിക ലതാ മങ്കേഷ്‌ക്കറുടെ പേരില്‍ തട്ടിപ്പ്

latha makeshkar

ഗായിക ലതാ മങ്കേഷ്‌ക്കറുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്ത്രീയെ മുംബൈ പൊലീസ് തിരയുന്നു. 40 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമായ സ്ത്രീയാണ് ലതാ മങ്കേഷ്‌ക്കറുടെ ലെറ്റ് പാഡ് ദുരുപയോഗം ചെയ്ത് പലരില്‍ നിന്ന് പണം തട്ടിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നു വ്യാജേനയുള്ള കത്താണ് സംഭാവന സ്വീകരിക്കാനായി ഉപയോഗിക്കുന്നത്. സമ്പന്ന കുടുംബങ്ങള്‍ കേന്ദ്രീകരിച്ച് മാത്രമാണ് പണം തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ ഇവര്‍ ലക്ഷകണക്കിന് രൂപ ഇവര്‍ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. വ്യാജ ഒപ്പിടല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തി സ്ത്രീയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.