ദുരൂഹ സാഹചര്യത്തില്‍ മരിച്ച കന്യാസ്ത്രീകൾ ; എല്ലാം ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് !!!

nuns

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റിലായതിന് പിന്നാലെ മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കന്യാസ്ത്രീകളെ കുറിച്ചുള്ള വാര്‍ത്തകളും വീണ്ടും ഉയര്‍ന്ന് വരികയാണ്. 1987ല്‍ മുക്കൂട്ടുതറ കോണ്‍വന്‍റിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച്‌ നിലയില്‍ കണ്ടെത്തിയ ലിന്റയുടെ ഉള്‍പ്പെടെ നിരവധി മരണങ്ങള്‍ക്ക് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. സഭകളുടെയും, സര്‍ക്കാരുകളുടെയും സമ്മര്‍ദ്ദത്തില്‍ ഭൂരിപക്ഷവും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. 1992ല്‍ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അഭയ, 93ല്‍ കൊട്ടിയത്തെ സിസ്റ്റര്‍ മേഴ്‌സി, 1994ലെ പുല്‍പ്പള്ളി മരകാവ് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ ആനീസ്, 1998ല്‍ കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ സിസ്റ്റര്‍ ജ്യോതിസ്, ഇതേ വര്‍ഷം തന്നെ പാലാ കോണ്‍വെന്റില്‍ ദുരൂഹസാഹചര്യത്തില്‍ സിസ്റ്റര്‍ ബെന്‍സി, 2000ല്‍ പാലാ സ്‌നേഹഗിരി മഠത്തിലെ സിസ്റ്റര്‍ പോള്‍സി തുടങ്ങി ഈ അടുത്ത് പത്താനപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്‍ വരെ ആ പട്ടിക നീളുന്നു. ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റിന് പിന്നാലെ ഈ മരണങ്ങള്‍ക്ക് പിന്നിലുള്ള ദുരൂഹതകള്‍ക്കും ഒരു ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കന്യാസ്ത്രീകളുടെ വീട്ടുകാര്‍. ഇരുപത് വര്‍ഷം മുമ്ബ് കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിസ്റ്റര്‍ ജ്യോതിസിന്റെ അമ്മ മേരിയെ പോലുള്ളവരുടെ തോരാത്ത കണ്ണീരിന് ഉത്തരം നേടിക്കൊടുക്കാന്‍ കൂടി കേരളത്തിന് ബാദ്ധ്യതയുണ്ട്.