നിറവയറില്‍ നിറചിരിയുമായി കാവ്യ;സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങൾ പുറത്ത്

kavya preganant

നിറവയറില്‍ നിറചിരിയുമായി നടി കാവ്യാ മാധവന്‍. നിറവയറിലുള്ള നടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു ആഘോഷം. മഞ്ഞ ഗൗണില്‍ അതിസുന്ദരിയായാണ് കാവ്യയെ കാണാനാകുക. കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിന്റെ സന്തോഷം കാവ്യയുടെ മുഖത്ത് കാണാം. 2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. വിവാഹശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കുകയായിരുന്നു കാവ്യ.