ദായേ ചുഴലിക്കാറ്റ്; 25ന് കേരളത്തിൽ മഴ, 4 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

heavy rainfall

ഒഡിഷയില്‍ പേമാരിക്ക് കാരണമായ ദായേ ചുഴലിക്കാറ്റ് 25ന് കേരളത്തിലും മഴയ്ക്ക് കാരണമാവുമെന്ന് റിപോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് കരുതുന്നത്. ഒഡീഷയില്‍ ദായെ ചുഴലിക്കാറ്റിലും കനത്ത മഴയിലും വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യപടിഞ്ഞാറ് രൂപം കൊണ്ട ന്യൂനമര്‍ദ്ദം വ്യാഴാഴ്ച രാത്രിയോടെയാണ് ശക്തമായ ചുഴലിക്കാറ്റായി ഒഡീഷയുടെ കരയിലേക്കെത്തിയത്.