പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്നാരോപിച്ച് യുവാവിനെ തല്ലികൊന്നു.ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന സംഭവം. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഹാര്‍ഷ് വിഹാറിലായിരുന്നു യുവാവിനെ തല്ലി കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഡല്‍ഹി പൊലീസ് അറസ്‌റ്റ് ചെയ്‌തു. റാസ, സെബു , മുകീം എന്നിവരാണ് അറസ്‌റ്റിലായത്. സന്ദീപ് എന്നയാളെ ഇവര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വടി കൊണ്ടും കല്ല് ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നു. നിസാരതര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സന്ദീപുമായി മൂന്ന് പ്രതികളും വക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയുണ്ടായി. പരസ്‌പരം കൊല്ലുമെന്ന് ഇരുവരും ഭീഷണി മുഴക്കിയിരുന്നു. കൊലപാതക കുറ്റം ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.