Thursday, March 28, 2024
HomeKeralaരാ​ഹു​ല്‍ ഈ​ശ്വ​ര്‍ ഉ​ള്‍​പ്പെ​ടെ 19 പേ​ര്‍​ക്ക് റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു

രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ഉ​ള്‍​പ്പെ​ടെ 19 പേ​ര്‍​ക്ക് റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു

ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ സ്ത്രീ​ക​ളെ മ​ല ക​യ​റു​ന്ന​തി​ല്‍​ നി​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തിയെന്ന കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ അ​യ്യ​പ്പ ധ​ര്‍​മ​സേ​നാ പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഈ​ശ്വ​റി​നു ജാ​മ്യം ല​ഭി​ച്ചു. രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ഉ​ള്‍​പ്പെ​ടെ 19 പേ​ര്‍​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഇ​വ​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. മ​ല ക​യ​റാ​നാ​യെ​ത്തി​യ ആ​ന്ധ്ര സം​ഘ​ത്തെ​യാ​ണു രാ​ഹു​ല്‍ ഈ​ശ്വ​ര്‍ അ​ട​ങ്ങി​യ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​ട​ഞ്ഞ​ത്. പോ​ലീ​സ് സു​ര​ക്ഷ​യി​ല്‍ പമ്പ ക​ട​ന്ന് സ്വാ​മി അ​യ്യ​പ്പ​ന്‍ റോ​ഡി​ല്‍ പ്ര​വേ​ശി​ച്ച കു​ടും​ബ​ത്തെ പോ​ലീ​സ് പി​ന്മാ​റി​യ​തോ​ടെ ത​ട​യു​ക​യാ​യി​രു​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​രെ പി​ന്തി​രി​പ്പി​ച്ച​ത്. മ​ല ക​യ​റു​ന്ന​തി​ന് യു​വ​തി​ക​ളെ​ത്തി​യാ​ല്‍ അ​വ​രെ പമ്പ​യി​ല്‍ ത​ട​യു​മെ​ന്ന് രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​സി​ല്‍ രാ​ഹു​ല്‍ ഈ​ശ്വ​റി​നെ 14 ദി​വ​സ​ത്തേ​ക്ക് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments