മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നേരെ വിമാനത്താവളത്തിൽ യുവതിയുടെ ആക്രോശം

kannathanam blak

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഇംഫാല്‍ വിമാനത്താവളത്തില്‍ യുവ ഡോക്ടറുടെ പരസ്യ ശകാരം. മന്ത്രിയുള്‍പ്പെടെയുള്ള വിഐപികളുടെ യാത്ര കാരണം വിമാനം വൈകാനിടയായ സാഹചര്യത്തിലാണ് യുവതി കേന്ദ്രമന്ത്രിയോട് പൊട്ടിത്തെറിച്ചത്. പറ്റ്‌നയിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുകയാണ് ഇവര്‍. അവിടെയെത്തി അത്യാസന്ന നിലയിലുള്ള രോഗിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കണമായിരുന്നു. എന്നാല്‍ വിഐപികള്‍ മൂലം വിമാനങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് യുവതിക്ക് കണക്ഷന്‍ ഫ്‌ളൈറ്റ് നഷ്ടമായി. ഇതോടെയാണ് മന്ത്രിക്ക് മുന്നിലെത്തി യുവതി തുറന്നടിച്ചത്. വിഐപി സംസ്‌കാരത്തിനെതിരെ ക്ഷുഭിതയായ ഡോക്ടര്‍, വിമാനം വൈകിയതില്‍ വിശദീകരണക്കുറിപ്പ് നല്‍കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ വിശദീകരണം എഴുതി നല്‍കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. മണിപ്പൂരില്‍ സാങ്ക്‌ഹോയ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ എത്തിയതാണ് വിമാനം വൈകാന്‍ ഇടയാക്കിയതെന്ന് മന്ത്രി പറഞ്ഞു.