Wednesday, April 24, 2024
HomeKeralaസുരേന്ദ്രന്‍ ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിന് തെളിവുണ്ടോ ? എം ടി രമേശ്

സുരേന്ദ്രന്‍ ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിന് തെളിവുണ്ടോ ? എം ടി രമേശ്

ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ സുരേന്ദ്രന്‍ ശ്രമിച്ചു എന്നതിന് എന്ത് തെളിവാണുള്ളതെന്നും കെ.സുരേന്ദ്രന് മേല്‍ കൂടുതല്‍ കേസുകള്‍ ചുമത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം ആസൂത്രിതമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ചോദിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രക്കും ഹരിശങ്കറിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിയെന്നും എം.ടി. രമേശ് പറഞ്ഞു. കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും പ്രതികരിച്ചു. ഈശ്വരവിശ്വാസം ഇല്ലാത്തവരുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. 50 കൊല്ലമായി ശബരിമലയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമം നടത്തുന്നു എന്നും ശ്രീധരന്‍പിളള ദില്ലിയില്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments